Current Date

Search
Close this search box.
Search
Close this search box.

ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് ധനസഹായം നല്‍കും: എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മൂലം യാത്രാക്ലേശവും സാമ്പത്തിക പ്രയാസവുമനുഭവിക്കുന്ന ഡയാലിസിസ് ചെയ്യുന്ന വൃക്കരോഗികള്‍ക്ക് സഹചാരി റിലീഫ് സെല്‍ ധനസഹായം നല്‍കുമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അറിയിച്ചു.

ഈ പദ്ധതി പ്രകാരം ആയിരം രോഗികള്‍ക്ക് രണ്ടായിരം രൂപ വീതം അവരുടെ ബാങ്ക് എക്കൗണ്ടില്‍ നിക്ഷേപിക്കുന്ന രീതിയിലാണ് ധനസഹായം നല്‍കുക. ഇതിന് വേണ്ടി http://skssf.in/sahacharicovid19/ എന്ന ലിങ്കില്‍ അപേക്ഷ നല്‍കേണ്ടതാണ്. ഏപ്രില്‍ 5 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കുന്ന അര്‍ഹരായ ആദ്യത്തെ ആയിരം പേര്‍ക്കാണ് ധനസഹായം നല്‍കുന്നതെന്ന് തങ്ങള്‍ അറിയിച്ചു.

Related Articles