Current Date

Search
Close this search box.
Search
Close this search box.

വിവാദ നാടകം: എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ സംഗമം നടത്തി

കോഴിക്കോട്: കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഇസ്ലാമിനെയും ഖുര്‍ആനിനെയും അവഹേളിക്കുന്ന നാടകം നടത്തിയ മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധികൃതരുടെ നടപടിക്കെതിരെ എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ സംഗമം നടത്തി. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സംഗമം സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ ഉദ്ഘാടനം ചെയ്തു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ വിദ്യാലയങ്ങളില്‍ പരമതനിന്ദ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ വിശ്വാസി സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റഫീഖ് മംഗലശ്ശേരി രചനയും സംവിധാനവും നിര്‍വഹിച്ച കിതാബ് നാടകത്തെ ന്യായീകരിച്ചും പിന്തുണച്ചും രംഗത്ത് വരുന്നവര്‍ ടി.പി. ചന്ദ്രശേഖരനെ ഇതിവൃത്തമാക്കി സിനിമയെടുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കൊലവിളി നടത്തിയവരാണെന്നും അവര്‍ ഇപ്പോള്‍ ആവിഷ്‌കാര വാദവുമായി കടന്നു വരുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. ഒ.പി അഷ്റഫ് കുറ്റിക്കടവ്, കാസിം നിസാമി പേരാമ്പ്ര, ജാഫര്‍ ദാരിമി ഇരുന്നിലാട് എന്നിവര്‍ സംസാരിച്ചു.

Related Articles