Current Date

Search
Close this search box.
Search
Close this search box.

പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ യാത്രാ പ്രതിസന്ധി പരിഹരിക്കണം: എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: പുനക്രമീകരിച്ച എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ യാത്രാപ്രശ്നം പരിഹരിക്കാന്‍ നടപടികളുണ്ടാവണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലെത്തേണ്ട നിരവധി ലക്ഷദ്വീപ് വിദ്യാര്‍ഥികള്‍ക്ക് ലോക്ക് ഡൗണ്‍ മൂലം ഇവിടേക്ക് വരാന്‍ കപ്പല്‍ യാത്രാ സംവിധാനമായിട്ടില്ല.

സംസ്ഥാനത്തെ വിവിധ ദര്‍സ്, അറബിക് കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും പരീക്ഷാ കേന്ദ്രത്തില്‍ എത്തിച്ചേരാന്‍ പൊതുഗതാഗതം പുനസ്ഥാപിക്കാത്ത പക്ഷം വലിയ പ്രതിസന്ധി നേരിടും. ഇക്കാര്യത്തില്‍ വിദ്യാര്‍ഥികളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. സംസ്ഥാന അതിര്‍ത്തി കടന്നെത്തുന്ന വിദ്യാര്‍ഥികളുടെ ക്വാറന്റൈന്‍ സംബന്ധമായ കാര്യങ്ങളും സര്‍ക്കാന്‍ നേരത്തെ വ്യക്തമാക്കണം. അല്ലെങ്കില്‍ അവര്‍ക്ക് ദ്വീപില്‍ തന്നെ പരീക്ഷ എഴുതാന്‍ സംവിധാനം ഒരുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നല്‍കി.

Related Articles