Current Date

Search
Close this search box.
Search
Close this search box.

എസ്.കെ.എസ്.എസ്.എഫ് ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

കോഴിക്കോട്: കോവിഡ്- 19 മഹമാരിയുടെ പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മൂലം വീടകങ്ങളില്‍ വിശ്രമിക്കുന്ന പ്രവര്‍ത്തകര്‍ക്ക് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റി ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. ലോക്ക് ഡൗണില്‍ ഹൃദയത്തെ ഉത്തേജിപ്പിക്കുക, ചിന്തയെ ഉല്‍ബുദ്ധമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയില്‍ ഫുള്‍ മാര്‍ക്ക് നേടുന്നവര്‍ക്ക് സംഘടനാ നേതൃത്വം എന്ന പേരിലുള്ള സര്‍ട്ടിഫിക്കറ്റാണ് നല്‍കുക. സംഘടനയില്‍ അംഗത്വമുള്ള എല്ലാവര്‍ക്കും പങ്കെടുക്കാന്‍ പറ്റുന്ന പരീക്ഷയുടെ ലിങ്ക് www. skssf.in എന്ന സൈറ്റില്‍ ഏപ്രില്‍ 11 മുതല്‍ 15 വരെ ലഭ്യമാകും.

ഇസ്ലാം -വിശ്വാസം, ചരിത്രം, ഇന്ത്യന്‍ മുസ്ലിംകള്‍:സമസ്ത ,എസ്.കെ.എസ്.എസ്.എഫ് ,നേതൃത്വം, നേതൃഗുണം.എന്നിവയാണ് പരീക്ഷക്കുള്ള പഠന ഭാഗങ്ങള്‍. പരീക്ഷക്ക് തെയ്യാറാകുന്നതിന് പഠന കുറിപ്പുകള്‍ www.islamonweb.net എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈന്‍ പരീക്ഷക്കായി സംവിധാനിച്ച പ്രത്യേക പേജിലൂടെ വായിച്ച് പഠിക്കാവുന്നതാണ്. പരിക്ഷയിലെ മുപ്പത് ചോദ്യങ്ങള്‍ക്കും ശരിയായ ഉത്തരം രേഖപ്പെടുത്തുന്നവര്‍ക്ക് പരീക്ഷ പൂര്‍ത്തിയാവുന്ന പക്ഷം ഓണ്‍ലൈനായി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായിക്കും.

Related Articles