Current Date

Search
Close this search box.
Search
Close this search box.

എസ്.കെ.എസ്.എസ്.എഫ് മുന്നേറ്റ യാത്രക്ക് തുടക്കമായി

തിരുവനന്തപുരം: എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന മുന്നേറ്റ യാത്രക്ക് തലസ്ഥാന നഗരിയില്‍ തുടക്കമായി. അസ്തിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നു എന്ന പ്രമേയവുമായി ഡിസംബര്‍ 6ന് ആരംഭിച്ച കാംപയിന്റെ ഭാഗമായാണ് യാത്ര. ജനുവരി 26ന് മനുഷ്യ ജാലികയോടെയാണ് സമാപനം.

ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെ അവകാശ സംരക്ഷണത്തിന് നാം രംഗത്തിറങ്ങണമെന്ന് ജാഥാ നായകനും എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടന പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. പിന്നാക്ക വിഭാഗ കോര്‍പ്പറേഷന്‍ മുന്‍ ഡയറക്ടര്‍ വി.ആര്‍ ജോഷി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. മുന്നാക്കത്തിലെ പിന്നാക്ക സംവരണം വഴി മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെടുന്നത് പത്ത് ശതമാനം അവസരമാണെന്ന് നിലവിലുള്ള സംവരണീയരുടെ ആനുകൂല്യത്തില്‍ കടുകുമണിയോളം നഷ്ടമുണ്ടാകില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനം കബളിപ്പിക്കലാണെന്നും സമുദായ സംവരണം വഴി ലഭിക്കുന്ന ഏഴ് ശതമാനം അവസരവും ജനറല്‍ മെറിറ്റിലെ 42 ശതമാനവും അടക്കം 49 ശതമാനം അവസരമാണ് ഹയര്‍ സെക്കണ്ടറി പ്രവേശനത്തിലടക്കം ലഭിച്ചതെന്നും മുമ്പ് 59 ശതമാനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വള്ളക്കടവില്‍ നടന്ന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഇദ്ദേഹം.

സമസ്ത തിരുവനന്തപുരം ജില്ലാ സെക്രട്ടറി നൗഷാദ് ബാഖവി അധ്യക്ഷത വഹിച്ചു. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍, ജില്ലാ സെക്രട്ടറി മുഹമ്മദ് റാസി ബാഖവി കല്ലൂര്‍ തുടങ്ങി നിരവധി പേര്‍ സംസാരിച്ചു.

Related Articles