Current Date

Search
Close this search box.
Search
Close this search box.

തീവ്രവാദികള്‍ ഇപ്പോഴും മുസ്‌ലിം മഹല്ലിന് പുറത്ത് തന്നെയാണ്: എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: തീവ്രവാദികള്‍ ഇപ്പോഴും മുസ്‌ലിം മഹല്ലിന് പുറത്ത് തന്നെയാണുള്ളതെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു. വെ എസ്.കെ.എസ്.എസ്.എഫ് പുറത്തിറക്കിയ ഫ്രൈഡേ മെസേജില്‍ ആണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. ‘സംഘ്പരിവാര്‍ ഭീകരതയെ പ്രതിരോധിക്കാനെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകള്‍ ഫലത്തില്‍ അവരെ സഹായിച്ചിട്ടേ ഉള്ളൂ. തിരിച്ചും.

മതനേതൃത്വത്തിലോ മുഖ്യധാര വേദികളിലോ ഇടം കൊടുക്കാതെ ഇത്തരക്കാരെ സമുദായം ഒറ്റപ്പെടുത്തിയത് ഈ തിരിച്ചറിവ് കൊണ്ടാണ്. എന്നാല്‍ മത-രാഷ്ട്രീയ നേതൃത്വങ്ങള്‍ ജനകീയമായി നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ക്ക് പിന്നില്‍ തീവ്രവാദകളാണെന്ന് ആക്ഷേപിച്ച് കൊച്ചാക്കാന്‍ ശ്രമിക്കുന്നവര്‍ ദുര്‍ബലരായ തീവ്രവാദ സംഘടനകള്‍ക്ക് ആവശ്യമില്ലാത്ത അംഗീകാരം നല്‍കുകയാണ്. പൗരത്വ സമരത്തെ നിര്‍വീര്യമാക്കാനുള്ള ഫാസിസ്റ്റ് കുതന്ത്രമായ തീവ്രവാദ നുഴഞ്ഞുകയറ്റ ആരോപണം മതേതര കക്ഷികള്‍ ഏറ്റുപിടിക്കരുത്.’ സന്ദേശത്തില്‍ പറയുന്നു.

Related Articles