Current Date

Search
Close this search box.
Search
Close this search box.

സാങ്കേതിക വിദ്യയുടെ പുതിയ വാതിലുകള്‍ തുറന്ന ‘സൈക്കോണ്‍’ സമാപിച്ചു

കോഴിക്കോട്: സാങ്കേതിക വിദ്യയുടെ പുതിയ വാതിലുകള്‍ തുറന്ന് സൈക്കോണ്‍ 2020ന് സമാപനം. എസ്.കെ.എസ്.എസ്.എഫ് സൈബര്‍ വിംഗ് സംസ്ഥാന സമിതിയുടെ കീഴില്‍ സംഘടിപ്പിച്ച സൈബര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള സംഗമമായിരുന്നു സൈക്കോണ്‍. പുതിയ സങ്കേതിക വിദ്യകളെയും, സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകളെയും പരിചയപ്പെടുത്തി കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടല്‍ നന്മ നിറഞ്ഞതാവണമെന്നും വ്യാജ വാര്‍ത്തകളുടെ പ്രചരണങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നും തങ്ങള്‍ പറഞ്ഞു.

സയ്യിദ് മുബഷിര്‍ ജമലുല്ലൈലി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. നാസര്‍ ഫൈസി കൂടത്തായി,ഒ.പി അഷ്‌റഫ്, അമീന്‍ കൊരട്ടിക്കര, തുടങ്ങിയവര്‍ സംസാരിച്ചു. സൈബര്‍ സെക്യൂരിറ്റി’ സെഷനിന് സുമേഷ് എസ്. എന്നിവരും നേതൃത്വം നല്‍കി. സോഷ്യല്‍ മീഡിയ പാനല്‍ ഡിസ്‌ക്കഷനില്‍ മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ, എ സജീവന്‍, പി.കെ സലാം, സത്താര്‍ പന്തല്ലൂര്‍, എന്നിവര്‍ പങ്കെടുത്തു.

റിയാസ് ഫൈസി പാപ്ലശ്ശേരി മോഡറേഷന്‍ നിര്‍വ്വഹിച്ചു. ബാംഗ്ലൂര്‍ യുനീസസ് ഇന്‍ഫെര്‍മേഷന്‍ ആര്‍ക്കിടെക് അസ്ലം ഫൈസി ഇന്റര്‍നെറ്റ് ട്രാക് യു സെഷനിന് നേതൃത്വം നല്‍കി.
ഫെയ്ക് ആന്റ് ഫാക്ട് സെഷനിന് സൈപ്രോ ടെക്‌നോളജീസ് ഡയറക്ടര്‍ മുഹമ്മദ് മുബാറക് നേതൃത്വം നല്‍കി. ഡോ.സാലിം ഫൈസി കൊളത്തൂര്‍ സ്പിരിച്ചല്‍ സെഷനിനും, ഷഫീക് എന്‍.സി ഡിസൈനിങ് വര്‍ക്ക്‌ഷോപ്പിനും ഹസീബ് എന്‍.വി സ്റ്റെപ് ഇന്‍ ടു വെബ് സെഷനിനും നേതൃത്വം നല്‍കി. വിവിധ ജില്ലകളില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത അഞ്ഞൂറോളം പ്രതിനിധികള്‍ കോണ്‍ഫ്രന്‍സില്‍ സംബന്ധിച്ചു. ബാസിത്ത് അസ്അദി വയനാട്, കരീം മൂടാടി, മുനീര്‍ പള്ളിപ്പുറം,യൂനുസ് ഫൈസി വെട്ടുപാറ, സഫ് വാന്‍ മഗലാപുരം, അബ്ശിര്‍ കണ്ണൂര്‍ നേതൃത്വം നല്‍കി.

Related Articles