Current Date

Search
Close this search box.
Search
Close this search box.

ബംഗ്ലാദേശ്: എല്‍.ജി.ബി.ടി.ക്യൂ ആക്ടിവിസ്റ്റിന്റെ വധം; ആറ് പേര്‍ക്ക് വധശിക്ഷ

ധാക്ക: എല്‍.ജി.ബി.ടി.ക്യൂ അവകാശ പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധമുള്ള ആറ് പേര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള വധത്തില്‍ പങ്കുള്ള ആറ് പേരും നിരോധിത സംഘമായ അന്‍സാറുല്‍ ഇസ്‌ലാമിലെ അംഗങ്ങളാണ്. രണ്ട് പേരെ കുറ്റവിമുക്തരാക്കി.രാജ്യത്തെ ആദ്യത്തെ ഏക സ്വവര്‍ഗരതി അവകാശ മാസികയായ റൂമ്പാന്റെ എഡിറ്ററായിരുന്നു സുല്‍ഹാന്‍ മന്നാനും, അദ്ദേഹത്തിന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്നു മഹ്ബൂബ് റബ്ബി ടൊണോയും 2016 ഏപ്രില്‍ 25ന് തലസ്ഥാനമായി ധാക്കയിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് കൊലചെയ്യപ്പെടുകയായിരുന്നു.

അന്‍സാറുല്‍ ഇസ്‌ലാം സംഘത്തിലെ അംഗങ്ങളായ ആറ് പേരുമാണ് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയതെന്ന് കോടതി നിരീക്ഷിച്ചു. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ച സംഘമാണ് അന്‍സാറുല്‍ ഇസ്‌ലാം. അല്‍ഖഇദ സംഘത്തിന്റെ പ്രാദേശിക അനുബന്ധ വിഭാഗമാണിതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നിരോധിത സംഘത്തിന്റെ മേധാവിയായാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്ന മുന്‍ സൈനിക ഓഫീസര്‍ സയ്യിദ് സിയാഉള്‍ ഹഖും വധശിക്ഷക്ക് വിധിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. അക്‌റം ഹുസൈന്‍, സൈമന്‍ എന്ന് വിളക്കപ്പെടുന്ന മുഹമ്മദ് മുസമ്മില്‍ ഹുസൈന്‍, മുഹമ്മദ് ശൈഖ് അബ്ദുല്ല, അറഫാത്ത് റഹ്‌മാന്‍, അസദുല്ല എന്നിവരാണ് ബാക്കി അഞ്ചുപേര്‍. കുറ്റാരോപിതരായിരുന്ന സബീറുല്‍ ഹഖ് ചൗധരിയെയും സുനൈദ് അഹ്‌മദിനെയും കുറ്റവിമുക്തരാക്കി.

Related Articles