Current Date

Search
Close this search box.
Search
Close this search box.

കശ്മീരിലെ നിലവിലെ അവസ്ഥ സുസ്ഥിരമല്ല: ആംഗല മെര്‍ക്കല്‍

ന്യൂഡല്‍ഹി: കശ്മീരിലെ നിലവിലെ അവസ്ഥ സുസ്ഥിരമല്ലെന്നും മാറ്റം ആവശ്യമാണെന്നും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പറഞ്ഞു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ സന്ദര്‍ഭത്തിലാണ് മെര്‍ക്കല്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അവര്‍. മോദിയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യം ഉയര്‍ത്തിക്കാട്ടുമെന്നും അവര്‍ പറഞ്ഞു. കശ്മീരിലെ ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് തനിക്കറിയാമെങ്കിലും മേഖലയില്‍ സമാധാനം കൊണ്ടുവരാന്‍ മോദി എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹത്തോട് ചോദിച്ചറിയുമെന്നും മെര്‍ക്കല്‍ പറഞ്ഞു. എന്‍.ഡി.ടി.വിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച ഡല്‍ഹിയിലെത്തിയ മെര്‍ക്കല്‍ ഇന്ന് ജര്‍മ്മനിയിലേക്ക് മടങ്ങും. സന്ദര്‍ശനത്തിനിടെ ഇന്ത്യയും ജര്‍മ്മനിയും തമ്മില്‍ പതിനൊന്നോളം കരാറുകളിലും അഞ്ച് ധാരണപത്രത്തിലും ഒപ്പുവെച്ചു.

Related Articles