Current Date

Search
Close this search box.
Search
Close this search box.

നെതന്യാഹു-സീസി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ട്

കെയ്‌റോ: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയും തമ്മില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മേയിലാണ് നെതന്യാഹു ഈജിപ്തിലേക്ക് രഹസ്യ സന്ദര്‍ശനം നടത്തിയതെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ചാനല്‍ 10 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. കൂടിക്കാഴ്ചയില്‍ ഗസ്സയിലെ ദീര്‍ഘകാലത്തെ വെടിനിര്‍ത്തലിനെക്കുറിച്ച് ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. റിപ്പോര്‍ട്ട് തിങ്കളാഴ്ച ഇസ്രായേല്‍ വിദേശകാര്യ മന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ വാര്‍ത്ത പുറത്തുവന്ന സമയത്ത് സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ നെതന്യാഹുവിന്റെ വക്താവ് തയാറായിരുന്നില്ല.

ഗസ്സ മുനമ്പില്‍ ഇസ്രായേലിന്റെ ആക്രമണം രൂക്ഷമായതോടെ ഇസ്രായേല്‍-ഹമാസ് വെടിവെപ്പില്‍ ഏറെ നാളായി ഈജിപ്തും യു.എന്നും മധ്യസ്ഥ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. മാര്‍ച്ച് 30ന് ആരംഭിച്ച ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേര്‍ണ്‍സിനു ശേഷമാണ് ഇസ്രായേല്‍ വ്യോമാക്രമണം വര്‍ധിപ്പിച്ചത്. തുടര്‍ന്നാണ് ദീര്‍ഘകാല വെടിനിര്‍ത്തലിനായി ഈജിപ്ത് മധ്യസ്ഥ ശ്രമങ്ങള്‍ ആരംഭിച്ചത്. ഗസ്സ മുനമ്പില്‍ ഇസ്രായേലും ഈജിപ്തും ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ അയവുവരുത്തുന്നതിനെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. യു.എസ് എംബസി ജറൂസലേമില്‍ തുറന്നതിനു ശേഷം മേയേ 22നായിരുന്നു കൂടിക്കാഴ്ചയെന്നും റിപ്പോര്‍ട്ടുണ്ട്.

Related Articles