Current Date

Search
Close this search box.
Search
Close this search box.

നജീബിന് വേണ്ടിയുള്ള സമരം ഇന്ത്യന്‍ ക്യാംപസുകള്‍ ഏറ്റെടുത്തു: ഫാത്തിമ നഫീസ്

പെരിന്തല്‍മണ്ണ: നജീബിന് വേണ്ടിയുള്ള സമരം ഇന്ത്യന്‍ ക്യാംപസുകള്‍ ഏറ്റെടുത്തുവെന്ന് നജീബിനെ ഉമ്മ ഫാത്തിമ നഫീസ്. വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തമാണ് സമരം തുടരാനുള്ള തന്റെ കരുത്തെന്നും അവര്‍ പറഞ്ഞു. ശാന്തപുരം അല്‍ജാമിഅ ക്യാംപസില്‍ എസ്.ഐ.ഒ- ജി.ഐ.ഒ സംസ്ഥാന കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന ക്യാംപസ് കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

നജീബിനെ കണ്ടെത്താനുള്ള സമരത്തെ സര്‍ക്കാര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി. പോലീസ് നിരവധി തവണ വീട്ടില്‍ വന്നു പ്രശ്നങ്ങളുണ്ടാക്കി. നജീബ് എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ ഇങ്ങനെ മറ്റൊരു നജീബ് ഉണ്ടാകാന്‍ പാടില്ല. സംഘപരിവാറിനെ അക്രമത്തിന് ഇരയായവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ താന്‍ മുന്നില്‍ ഉണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles