Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം വിരുദ്ധ പരാമര്‍ശം: കെ.ആര്‍ ഇന്ദിരക്കെതിരെ എസ്.ഐ.ഒ പരാതി നല്‍കി

കോഴിക്കോട്: ആകാശവാണി പ്രോഗ്രാം ഡയറക്ടര്‍ കെ.ആര്‍ ഇന്ദിര ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മത സ്പര്‍ദ്ധ വളര്‍ത്തുന്ന മുസ്ലിം വിരുദ്ധ പരാമര്‍ശം സംബന്ധിച്ച് എസ്.ഐ.ഒ കേരള ജനറല്‍ സെക്രട്ടറി ടി.എ ബിനാസ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി.

ഇന്ദിരയുടെ മുസ്ലിം വിരുദ്ധ വര്‍ഗീയ പരാമര്‍ശം വ്യത്യസ്ത മത സമുദായങ്ങള്‍ തമ്മിലുള്ള സമാധാനപരമായ സഹവര്‍ത്തിത്വത്തിനു തുരങ്കം വെക്കുന്നതും സമൂഹത്തില്‍ മുസ്ലിംകള്‍ക്ക് നേരെ വിദ്വേഷം വളര്‍ത്തുന്നതുമാണെന്ന് പരാതിയില്‍ പറയുന്നു. ഇന്ദിരയുടെ എഴുത്തുകളും മറ്റ് പ്രവര്‍ത്തികളും ഇസ്ലാംമത വിശ്വാസികളെ മുറിപ്പെടുത്തുന്നതും സമൂഹത്തില്‍ മുസ്ലിം വിരുദ്ധത വളര്‍ത്തുന്നതും സമുദായങ്ങള്‍ തമ്മില്‍ കലാപം നടത്താന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുന്നതുമാണ്. ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

‘മുസ്‌ലിം സ്ത്രീകള്‍ പന്നി പെറ്റുകൂട്ടും പോലെ പ്രസവിക്കുന്നത് നിര്‍ത്താന്‍ സ്റ്റെറിലൈസ് ചെയ്യണം’ എന്നു തുടങ്ങി വംശീയ വിദ്വേഷം അടങ്ങിയ പോസ്റ്റാണ് ഇന്ദിര ഫേസ്ബുക്കിലിട്ടത്. അസമിലെ അന്തിമ ദേശീയ പൗരത്വ പട്ടികയില്‍ നിന്നും പത്തൊമ്പത് ലക്ഷം പേര്‍ പുറത്തായതുമായി ബന്ധപ്പെട്ടാണ് ഇന്ദിര ഫേസ്ബുക്കില്‍ വംശീയ വിദ്വേഷമടങ്ങിയ പോസ്റ്റ് പ്രസിദ്ധീകരിച്ചത്. ‘ഇന്ത്യന്‍ പൗരര്‍ അല്ലാതാകുന്നവരെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പില്‍ മിനിമം സൗകര്യങ്ങള്‍ നല്‍കി പാര്‍പ്പിക്കുകയും സ്റ്റെറിലൈസ് ചെയ്യുകയും വേണമെന്നാണ്’ കെ.ആര്‍ ഇന്ദിര ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചത്.

ആകാശവാണി പ്രോഗ്രാം പ്രൊഡ്യൂസറും എഴുത്തുകാരിയുമായ ഇന്ദിരയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാപകമായ വിമര്‍ശനമാണ് വിവിധ രംഗത്തു നിന്നും ഉയര്‍ന്നു വരുന്നത്.

Related Articles