Current Date

Search
Close this search box.
Search
Close this search box.

‘പുസ്തകപ്പച്ച’; എസ്.ഐ.ഒ വിദ്യാഭ്യാസ സഹായ പദ്ധതിക്ക് തുടക്കമായി

കോഴിക്കോട്: എസ്.ഐ.ഒ കേരളയും പീപ്പിള്‍സ് ഫൗണ്ടേഷനും സംയുക്തമായി നടത്തി വരുന്ന വിദ്യാദ്യാസ സഹായ പദ്ധതിയായ പുസ്തകപ്പച്ച 2020’ന് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ മുഹമ്മദലി നിര്‍വ്വഹിച്ചു.

സംസ്ഥാനത്തെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലെ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് എല്ലാ വര്‍ഷവും പുസ്തകപ്പച്ച പദ്ധതി നടപ്പിലാക്കി വരുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോഴിക്കോട് വിദ്യാര്‍ത്ഥി ഭവന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അഫീഫ് ഹമീദ്, സംസ്ഥാന സമിതിയംഗം അബ്ദുല്‍ ജബ്ബാര്‍, എം.എ ഖയ്യൂം, തഹ്‌സീന്‍ മമ്പാട്, അസ്‌ലഹ് കക്കോടി, ഹസന്‍ സ്വാലിഹ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles