Current Date

Search
Close this search box.
Search
Close this search box.

പ്രമുഖ ഐറിഷ് സംഗീതജ്ഞ സിനീദ് കോണര്‍ ഇസ്‌ലാം സ്വീകരിച്ചു

പ്രമുഖ ഐറിഷ് സംഗീതജ്ഞ സിനീദ് ഒ കോണര്‍ ഇസ്‌ലാം മതം സ്വീകരിച്ചു. ട്വിറ്ററിലൂടെ അവര്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഷുഹാദ ദാവിദ് എന്നാണ് പുതിയ പേരെന്നും അവര്‍ അറിയിച്ചു.

ഹിജാബ് ധരിച്ചുകൊണ്ടുള്ള ഫോട്ടോസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു കൊണ്ടാണ് 51കാരിയായ സിനീദ് മതംമാറ്റം പ്രഖ്യാപിച്ചത്. ‘ഞാന്‍ ഒരു മുസ്‌ലിമാകുന്നതില്‍ അഭിമാനിക്കുന്നു. ഇതാണ് ആ പ്രഖ്യാപനം’ എന്നാണ് അവര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ബാങ്ക് വിളിക്കുന്ന ഒരു വീഡിയോയും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ ഇവര്‍ ഐറിഷ് ഓര്‍ത്തഡോക്‌സ് കത്തോലിക് വിശ്വാസിയായിരുന്നു. മുഖ്യധാര കത്തോലിക്ക് വിഭാഗത്തില്‍ നിന്നും വിഭിന്നമായിരുന്നു ഇത്.

‘ഭൗതികമായ ദൈവശാസ്ത്രത്തെപ്പറ്റി പഠിക്കുന്ന ഏതൊരാളുടെയും തീര്‍ത്തും സ്വാഭാവികമായ ഒരു തീരുമാനമാണിത്. ഖുര്‍ആനിനെക്കുറിച്ച് പഠിച്ചതാണ് എന്നെ ഇസ്ലാമിലേക്ക് നയിച്ചത്. മറ്റെല്ലാ വേദ ഗ്രന്ഥങ്ങളും കാലഹരണപ്പെട്ടതാണെന്നും’ അവര്‍ പറഞ്ഞു. ഒക്ടോബര്‍ 19നാണ് അവര്‍ ഇത്തരത്തില്‍ ട്വിറ്ററില്‍ പോസ്റ്റിട്ടത്.

1990ല്‍ പുറത്തിറങ്ങിയ സിനീദിന്റെ ‘nothing compare 2 u’ എന്ന മ്യൂസിക് ആല്‍ബം വന്‍ ഹിറ്റായിരുന്നു. തുടര്‍ന്ന് നിരവധി മ്യൂസിക് ആല്‍ബങ്ങള്‍ക്കാണ് ഇവര്‍ ശബ്ദം നല്‍കിയതും രചന നിര്‍വഹിക്കുകയും ചെയ്തത്. 2000ല്‍ ലെസ്ബിയന്‍ ആണെന്ന് പറഞ്ഞ് ഇവര്‍ രംഗത്തു വന്നിരുന്നു. എന്നാല്‍, പിന്നീട് ഇത് നിഷേധിച്ചു. യു.കെയില്‍ നിന്നും സ്വതന്ത്രമായി യുനൈറ്റഡ് അയര്‍ലാന്റ് രൂപീകരിക്കണമെന്ന ആവശ്യത്തിന് പിന്തുണയുമായും ഇവര്‍ രംഗത്തെത്തിയിരുന്നു.

Related Articles