Current Date

Search
Close this search box.
Search
Close this search box.

സിഖ് യുവാവിന്റെ അറസ്റ്റ്: സി.എ.എ വിരുദ്ധ സമരക്കാര്‍ക്ക് ഭക്ഷണം നല്‍കിയതിന്

ന്യൂഡല്‍ഹി: സി.എ.എ വിരുദ്ധ സമരക്കാര്‍ക്ക് ഭക്ഷണം നല്‍കിയതിന് ഡല്‍ഹിയില്‍ സിഖ് യുവാവിനെ അറസ്റ്റു ചെയ്തു. തീവ്രവാദ ബന്ധം ചുമത്തി സിഖ് യുവാവിനെ അറസ്റ്റ് ചെയ്തത് കള്ളക്കേസില്‍ കുടുക്കിയാണെന്ന് സഹോദരന്‍ പറഞ്ഞു. തോക്ക് കണ്ടെത്തിയെന്നത് കള്ളമാണെന്നും അദ്ദേഹത്തിന്റെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ശാഹീന്‍ബാഗിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭകാരികള്‍ക്ക് ഭക്ഷണം നല്‍കിയതിന് പ്രതികാരമായാണ് 21 കാരനായ ലവ്പ്രീത് സിങ്ങിനെ അറസ്റ്റ് ചെയ്തതെന്നും സഹോദരന്‍ സത്‌നം സിങ് പറഞ്ഞു. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശാഹീന്‍ ബാഗില്‍ സിഖ് സമുദായത്തിന്റെ നേതൃത്വത്തില്‍ ലവ്പ്രീതുള്‍പ്പെടെ സൗജന്യ ഭക്ഷണ വിതരണ കേന്ദ്രം ഒരുക്കിയിരുന്നു. അവന്റെ കൈയ്യില്‍നിന്ന് രണ്ട് പിസ്റ്റളുകള്‍ കണ്ടെടുത്തുവെന്നത് വ്യാജ ആരോപണമാണ്. പട്യാലയിലെ സമനയില്‍ സി.സി.ടി.വി ഷോപ്പില്‍ സെയില്‍സ്മാനായിരുന്നു ലവ്പ്രീത്. ലോക്ക്ഡൗണ്‍ സമയത്ത് ദരിദ്ര കുടുംബങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യാന്‍ സിഖ് സന്നദ്ധ സംഘടനയുമായും സഹകരിച്ചിരുന്നുവെന്നും സത്‌നം സിങ് പറഞ്ഞു.

Related Articles