Current Date

Search
Close this search box.
Search
Close this search box.

‘ഞെട്ടിക്കുന്ന കണക്കുകള്‍’; കഴിഞ്ഞ വര്‍ഷം മദ്യോപയോഗം മൂലം യു.കെയില്‍ മരണങ്ങള്‍ വര്‍ധിച്ചു

ലണ്ടന്‍: അമിത മദ്യോപയോഗം മൂലം 2021ല്‍ കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചതായി ബ്രിട്ടീഷ് സ്റ്റാറ്റിസ്റ്റിക്‌സ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്. കോവിഡ് -19 കാലത്താണ് ഇത് സംഭവിച്ചത്. ഈ കാലയളവില്‍ ആളുകള്‍ മുന്‍ വര്‍ഷത്തെക്കാള്‍ അമിതമായി ലഹരിപാനീയങ്ങള്‍ ഉപയോഗിച്ചതായി ഏജന്‍സി വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

യു.കെയിലെ 9641 മരണങ്ങള്‍ മദ്യോപയോഗവുമായി നേരിട്ട് ബന്ധപ്പെട്ടതാണ്. കൊറോണക്ക് മുമ്പുള്ള 2019ലെ മരണങ്ങളുടെ എണ്ണത്തെക്കാള്‍ നാലിലൊന്ന് കൂടുതലാണിത്. വര്‍ഷങ്ങളോളം മാറ്റമില്ലാതെ നിന്നിരുന്ന മരണ സംഖ്യ 2020ല്‍ കുത്തനെ ഉയരുകയും 2021ല്‍ 7.4 ശതമാനത്തിലെത്തുകയും ചെയ്തതായി ഏജന്‍സി ചൂണ്ടിക്കാട്ടി.

ഈ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഓരോ സംഖ്യയും ഓരോ വ്യക്തിയുടെ കുടുംബത്തിന്റെ ദുരിതം മറയ്ക്കുന്നതായി ഡ്രിങ്കവെയര്‍ (Drinkaware) മേധാവി കാരെന്‍ ടൈറല്‍ പറഞ്ഞതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles