Current Date

Search
Close this search box.
Search
Close this search box.

റാമല്ലയുടെ ഹൃദയഭാഗത്ത് ഷിരീന്‍ അബുഅഖ്‌ലയുടെ പേരിലൊരു നഗരം

റാമല്ല: അധിനിവേശ വെസ്റ്റ് ബാങ്കിലെ റാമല്ലയിലെ ഒരു തെരുവിന് കൊല്ലപ്പെട്ട അല്‍ജസീറ മാധ്യമപ്രവര്‍ത്തക ഷിറീന്‍ അബു അഖ്‌ലയുടെ പേരിട്ടു. ഇസ്രായേല്‍ സൈന്യം ഷിറീനെ കൊലപ്പെടുത്തി മൂന്ന് മാസം തികയുന്നതിന്റെ വേളയിലാണ് അന്തരിച്ച ഫലസ്തീന്‍-അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയെ ആദരിക്കുന്നതിനുള്ള ഔദ്യോഗികമായി പേരുമാറ്റല്‍ ചടങ്ങ് നടത്തിയത്.

മെയ് 11ന് വെസ്റ്റ് ബാങ്കിന്റെ വടക്ക് ഭാഗത്തുള്ള ജെനിനില്‍ വെച്ച് ഇസ്രായേല്‍ സൈന്യം നടത്തിയ റെയ്ഡ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അബു അഖ്‌ല സേനയുടെ വെടിയേറ്റ് മരിച്ചത്.

ഷിറീന്റെ ചിത്രവും അവരുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളും അടങ്ങിയ ഒരു ശിലാ സ്മാരകവും റാമല്ല മേയര്‍ അനാച്ഛാദനം ചെയ്തു. അബു അഖ്‌ലയുടെ കുടുംബവും അല്‍ ജസീറ സഹപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. റാമല്ലയുടെ ഹൃദയഭാഗത്ത് തിരക്കേറി അല്‍ മനാര ഹബ്ബിലാണ് ഇത് സ്ഥിതിചെയ്യുന്നത്്.

 

Related Articles