Current Date

Search
Close this search box.
Search
Close this search box.

വികാരനിര്‍ഭരമായ അന്തരീക്ഷത്തില്‍ ഷിറിന് അന്ത്യയാത്രയൊരുക്കി ആയിരങ്ങള്‍-ചിത്രങ്ങള്‍

വെസ്റ്റ്ബാങ്ക്: ദു:ഖം തളംകെട്ടി നില്‍ക്കുന്ന അന്തരീക്ഷം, അവസാന നോക്കുകാണാന്‍ ആയിരങ്ങള്‍, വികാരനിര്‍ഭരരായി സഹപ്രവര്‍ത്തകരും ഫലസ്തീനികളും. കഴിഞ്ഞ ദിവസം ഇസ്രായേല്‍ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയ അല്‍ജസീറയുടെ മാധ്യമ പ്രവര്‍ത്തക ഷിരിന്‍ അബു അഖ്‌ലയുടെ അന്ത്യയാത്ര ചടങ്ങിലെ കാഴ്ചകളാണിത്. ഫലസ്തീന്‍ നഗരമായ റാമല്ലയില്‍ വ്യാഴാഴ്ച നടന്ന വിലാപയാത്രയിലും മരണാന്തര ചടങ്ങിലും പങ്കെടുക്കാന്‍ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. ഫലസ്തീന്‍ പ്രസിഡന്‍ഷ്യന്‍ കോംപൗണ്ടിലായിരുന്നു ഷിരിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത്.

പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് അബു അഖ്‌ലക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയും കോമ്പൗണ്ടില്‍ നടന്ന ചടങ്ങില്‍ യാത്രയയപ്പ് നല്‍കുകയും ചെയ്തു. ദേശീയ സുരക്ഷസേനയുടെ കനത്ത വലയത്തിലായിരുന്നു ചടങ്ങുകള്‍. അബു അഖ്‌ലയുടെ മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രായേലിനാണെന്ന് ചടങ്ങില്‍ അബ്ബാസ് പറഞ്ഞു. അബു അഖ്‌ലയുടെ കൊലപാതകത്തില്‍ ഇസ്രായേലുമായി സംയുക്ത അന്വേഷണത്തെ ഞങ്ങള്‍ നിരസിക്കുന്നു,’ ഫലസ്തീന്‍ ഉദ്യോഗസ്ഥര്‍ നീതി തേടി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ (ഐ സി സി) പോകുമെന്നും അബ്ബാസ് പറഞ്ഞു.

51 കാരനായ ഷിരിന്‍ അല്‍ ജസീറ അറബിക് ടെലിവിഷന്റെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയാണ്. ചാനല്‍ പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷത്തിന് ശേഷം 1997 മുതല്‍ അവര്‍ അല്‍ജസീറയോടൊപ്പമുണ്ട്.

 

വ്യാഴാഴ്ച വൈകീട്ട് അഖ്‌ലയുടെ ജന്മസ്ഥലമായ ജറുസലേമിലേക്ക് മൃതദേഹം വിലാപയാത്രയായി കൊണ്ടുപോയി ഖബറടക്കം നടത്തും.
മൃതദേഹത്തിന് സമീപം വിങ്ങിപ്പൊട്ടുന്ന സഹപ്രവര്‍ത്തകര്‍.
അന്ത്യാഞ്ജലി അര്‍പ്പിക്കുന്ന ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്.
അന്ത്യചടങ്ങുകള്‍ കവര്‍ ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകര്‍.
റാമല്ലയില്‍ പ്രസിഡന്‍ഷ്യല്‍ മുറ്റത്ത് ഒത്തുകൂടിയ ആയിരങ്ങള്‍.
മൃതദേഹത്തിന് മുകളില്‍ ഫലസ്തീന്‍ പതാകയും റീത്തും പുതപ്പിച്ചപ്പോള്‍.
മൃതദേഹത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്ന ഫലസ്തീന്‍ സൈന്യം.
ഷിരിന് ഐക്യദാഢ്യത്തോടെ വിടനല്‍കുന്ന ഫലസ്തീന്‍ സ്ത്രീകള്‍.

 

 

Related Articles