Current Date

Search
Close this search box.
Search
Close this search box.

അല്‍ജസീറ മാധ്യമപ്രവര്‍ത്തകയെ കൊലപ്പെടുത്തി ഇസ്രായേല്‍ സൈന്യം

ജറൂസലം: അധിനിവേശ വെസ്റ്റ് ബാങ്കില്‍ വെച്ച് അല്‍ജസീറ മാധ്യമപ്രവര്‍ത്തക ഷിറിന്‍ അബൂ അഖ്‌ലയെ ഇസ്രായേല്‍ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം. ജനീന്‍ നഗരത്തിലെ ഇസ്രായേല്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ബുധനാഴ്ചയാണ് ഷിറിന്‍ കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട സാഹചര്യം വ്യക്തമല്ല. എന്നാല്‍, ഷിറിന്‍ അഖ്‌ലയുടെ തലക്ക് വെടിയേല്‍ക്കുന്നത് വിഡിയോയില്‍ കാണാം -അല്‍ജസീറ മാധ്യമപ്രവര്‍ത്തക നിദ ഇബ്‌റാഹീം റിപ്പോര്‍ട്ട് ചെയ്തു. 2000ല്‍ രണ്ടാം ഫലസ്തീന്‍ ഇന്‍തിഫാദയുടെ തുടക്കം മുതല്‍ അല്‍ജസീറയുടെ മാധ്യമ പ്രതിനിധിയായിരുന്നു ഷിറിന്‍ അബൂ അഖ്‌ല.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles