Current Date

Search
Close this search box.
Search
Close this search box.

സിറിയ: പീരങ്കി ആക്രമണത്തില്‍ ആശുപത്രി തകര്‍ന്നു

ഡമസ്‌കസ്: വിമതരുടെ നിയന്ത്രണത്തിലുള്ള സിറിയയിലെ ഇദ്ലിബ് പ്രവിശ്യയിലെ ആശുപത്രി പീരങ്കി ആക്രമണത്തില്‍ തകര്‍ന്നു. ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് മാരകമായ പരിക്കേറ്റു. ദക്ഷിണ ഭാഗത്തുളള ആരോഗ്യ കേന്ദ്രത്തിലാണ് ആക്രമണം ഉണ്ടായതെന്ന് സിറിയയിലെ കുട്ടികളുടെ സംരക്ഷണത്തിന് നിലകൊള്ളുന്ന സംഘടന പറഞ്ഞു. ആക്രമണം നടക്കുന്ന സമയത്ത് കുട്ടികളടക്കം 60 രോഗികളുണ്ടായിരുന്ന ആശുപത്രിയില്‍ ഒരു ഡോക്ടര്‍ക്ക് പരിക്കേറ്റു.

മര്‍റത്ത് നുഅ്മാന്‍ എന്ന സ്ഥലത്ത് വ്യാഴായ്ചയാണ് ആക്രമണം നടന്നത്. ഈ സ്ഥലത്ത് മൂന്ന് ലക്ഷം ആളുകള്‍ താമസിക്കുകയും സ്ഥിരമായി ഏകദേശം 200 പേര്‍ സന്ദര്‍ശിക്കുകയും ചെയ്യുന്നു. ആക്രമണത്തിന്റെ പിന്നില്‍ ആരാണെന്ന് ഇതുവരെയും വ്യക്തമല്ല. 100 കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനും സഹായം നല്‍കുമെന്നും കുട്ടികളുടെ സംരക്ഷണത്തിന് നിലകൊളളുന്ന സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

Related Articles