Current Date

Search
Close this search box.
Search
Close this search box.

കുവൈത്ത്: പുതിയ അമീറായി നവാഫ് അല്‍ അഹ്മദ് സത്യപ്രതിജ്ഞ ചെയ്തു

കുവൈത്ത് സിറ്റി: കുവൈത്ത് അമീറായിരുന്ന ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ പിന്‍ഗാമിയായി ശെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടെയാണ് 83കാരനായ നവാഫ് അധികാരമേറ്റെടുക്കുന്നത്. രാജ്യത്തിന്റെ അഭിവൃദ്ധി, സ്ഥിരത, സുരക്ഷ എന്നിവയ്ക്കായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പ
റഞ്ഞു.

സബാഹിന്റെ പിന്‍ഗാമിയും അര്‍ധസഹോദരനും കിരീടാവകാശിയുമായ നവാഫ് ആകും കുവൈത്തിന്റെ അടുത്ത അമീര്‍ എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചൊവ്വാഴ്ച യു.എസില്‍ വെച്ച് അന്തരിച്ച ഷെയ്ഖ് സബാഹിന്റെ ഭൗതിക ശരീരം ബുധനാഴ്ച വൈകീട്ടോടെയാണ് കുവൈത്തില്‍ എത്തിക്കുക. തുടര്‍ന്ന് ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം നടത്തും.

കഴിഞ്ഞ ജൂലൈ മുതല്‍ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് 91കാരനായ അമീര്‍ യു.എസില്‍ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹം അമേരിക്കയില്‍ തന്നെ ചികിത്സ തുടരുകയായിരുന്നു. ഇതിനിടെയാണ് മരണവാര്‍ത്ത പുറത്തുവന്നത്. ഗള്‍ഫ് അറബ് രാജ്യങ്ങളിലെ മുതിര്‍ന്ന രാഷ്ട്ര തലവനെയാണ് സബാഹിന്റെ വിയോഗത്തിലൂടെ നഷ്ടമായത്.

Related Articles