Current Date

Search
Close this search box.
Search
Close this search box.

ഉംറ നിര്‍വഹിച്ച് ബോളിവുഡ് താരം ഷാറൂഖ് ഖാന്‍

മക്ക: പരിശുദ്ധ ഉംറ നിര്‍വഹിച്ച് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാറൂഖ് ഖാന്‍. കഴിഞ്ഞ ദിവസം കിങ് ഖാന്‍ ഇഹ്‌റാം വേഷം ധരിച്ച് മക്കയില്‍ നില്‍ക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു. ഒരു സിനിമയുടെ ചിത്രീകരണത്തിനായി എത്തിയതായിരുന്നു താരം. ഡന്‍കി എന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് അദ്ദേഹം സൗദിയിലെത്തിയതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

സിനിമ ചിത്രീകരണത്തിന്റെ ഇടവേളയില്‍ മക്കയിലെത്തി ഉംറ നിര്‍വഹിക്കുകയായിരുന്നു. ഷാറൂഖിന്റെ ഉംറ നിര്‍വഹണത്തെ ആരാധകരും സോഷ്യല്‍ മീഡിയയും ഏറ്റെടുക്കുകയും താരത്തിന് പിന്തുണയും പ്രാര്‍ത്ഥനയും അറിയിച്ച് നിരവധി പേര്‍ കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Related Articles