Current Date

Search
Close this search box.
Search
Close this search box.

പൗരത്വ സമരം: ഷര്‍ജീല്‍ ഉസ്മാനി ജയില്‍മോചിതനായി

ന്യൂഡല്‍ഹി: അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ പൗരത്വ ബില്ലിനെതിരെയുള്ള സമരങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ കള്ളക്കേസ് ചുമത്തി ജയിലിലടച്ച ഷര്‍ജീല്‍ ഉസ്മാനിക്ക് ജാമ്യം ലഭിച്ചു. അലീഗഢ് ക്യാംപസ് മുന്‍ വിദ്യാര്‍ഥിയും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ സെക്രട്ടറിയുമായ ഷര്‍ജീല്‍ ഉസ്മാനിക്ക് നാല് കേസുകളിലും ജാമ്യം കിട്ടിയതോടെയാണ് ജയില്‍ മോചനം സാധ്യമായത്. യു.പി പൊലിസായിരുന്നു അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നത്.

ഒരു മാസത്തോളമായി ഉത്തര്‍പ്രദേശിലെ അലിഗഢ് ജയിലിലായിരുന്നു ഷര്‍ജീല്‍. ജൂലൈ എട്ടിനാണ് ഷര്‍ജീല്‍ ഉസ്മാനിയെ അഅ്‌സംഗഢിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുന്നത്. ക്രൈം ബ്രാഞ്ചില്‍ നിന്നും എന്ന് പറഞ്ഞ അഞ്ചംഗ സംഘമാണ് വീട്ടില്‍ നിന്നും ഷര്‍ജീല്‍ ഉസ്മാനിയെ അറസ്റ്റ് ചെയ്തിരുന്നത്.

അറസ്റ്റ് വാറന്റോ മെമോയോ ഒന്നുമില്ലാതെ ഷര്‍ജീല്‍ ഉസ്മാനിയുടെ വീട്ടിലെത്തിയ സംഘം ലാപ്‌ടോപ് അടക്കം കസ്റ്റഡിയിലെടുത്തിരുന്നു. അലിഗഢ് സര്‍വകലാശാലയില്‍ നടന്നതുള്‍പ്പടെ നടന്ന സംഘര്‍ഷങ്ങളുടെ പേരില്‍ അഞ്ച് എഫ്.ഐ.ആറുകളാണ് ഷര്‍ജീല്‍ ഉസ്മാനിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Related Articles