Current Date

Search
Close this search box.
Search
Close this search box.

ഡല്‍ഹി പൊലിസിനെതിരെ ഷര്‍ജീല്‍ ഇമാം ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി: സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരില്‍ ഡല്‍ഹി പൊലിസ് അറസ്റ്റു ചെയ്ത മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാം ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെ ചുമത്തിയ പ്രകോപനപരമായ പ്രസംഗങ്ങള്‍ക്കെതിരെയുള്ള കേസ് അന്വേഷിക്കുന്ന ഡല്‍ഹി പൊലിസിന് വിചാരണക്കോടതി കൂടുതല്‍ സമയം അനുവദിച്ചതിനെതിരെയാണ് ഇമാം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. തിങ്കളാഴ്ചയാണ് ഷര്‍ജീല്‍ ഹരജി നല്‍കിയത്. മെയ് 14ന് പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡിസംബറില്‍ ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ സര്‍വകലാശാലയില്‍ നടന്ന സി.എ.എ വിരുദ്ധ സമരത്തിനിടെ പ്രസംഗിച്ച ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുകയാണ് ഡല്‍ഹി പൊലിസ്.

ഏപ്രില്‍ 25 മുതല്‍ അന്വേഷണം നടത്താന്‍ 90 ദിവസത്തെ സമയമാണ് ഡല്‍ഹി പൊലിസിന് വിചാരണ കോടതി നല്‍കിയത്. യു.എ.പി.എ കുറ്റമാണ് ഇമാമിനെതിരെ ചുമത്തിയിരിക്കുന്നത്. ഇത് പ്രകാരം ജാമ്യമില്ലാതെ ഏഴു വര്‍ഷം വരെ കുറ്റാരോപിതരെ ജയിലിലടക്കാം. ജനുവരി 28നാണ് ഇമാം അറസ്റ്റിലാകുന്നത്.

Related Articles