Current Date

Search
Close this search box.
Search
Close this search box.

ഷാര്‍ജ എയര്‍പോര്‍ട്ടിന് സില്‍വര്‍ ഗ്രീന്‍ എയര്‍പോര്‍ട്ട് അംഗീകാരം

ഷാര്‍ജ: വാട്ടര്‍ മാനേജ്‌മെന്റ് വിഭാഗത്തില്‍ എ.സി.ഐ ഏഷ്യ പസഫിക് ഗ്രീന്‍ എയര്‍പോര്‍ട്ട് അംഗീകാരം നേടിയതായി ഷാര്‍ജ എയര്‍പോര്‍ട്ട് അറിയിച്ചു. അംഗീകാര ഫലകം ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ അലി സലിം അല്‍ മിഡ്ഫ സ്വീകരിച്ചു. എമിറേറ്റിന്റെ ഹരിത സുസ്ഥിര നയത്തിന് അനുസൃതമായ ഉയര്‍ന്ന മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതിലുള്ള എയര്‍പോര്‍ട്ടിന്റെ താല്‍പര്യമാണ് അഭിമാനകരമായ ഈ നേട്ടം പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ ജല ശുദ്ധീകരണ പ്ലാന്റ് രൂപകല്‍പ്പന ചെയ്യുന്നത് ഉള്‍പ്പെടെയുള്ള പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതിലൂടെയാണ് വിമാനത്താവളത്തിന് ഈ അംഗീകാരം നേടാന്‍ കഴിഞ്ഞത്. സുസ്ഥിര വികസനത്തിനുള്ള യു എ ഇയുടെ പ്രതിജ്ഞാബദ്ധത, ഹരിത നയം, അതുപോലെ വിഷന്‍ 2021 തുടങ്ങി അംഗീകാരത്തിലേക്ക് നയിക്കുന്നതിന്റെ ഭാഗമായ ശ്രമങ്ങളെ അല്‍ മിഡ്ഫ പ്രശംസിച്ചു.

Related Articles