Current Date

Search
Close this search box.
Search
Close this search box.

ശൈഖ് ഹമദ് അവാര്‍ഡ് ഐ.പി.എച്ചിന്

ദോഹ: വിവര്‍ത്തനത്തിനും അന്താരാഷ്ട്ര ധാരണക്കുമുള്ള 2019ലെ ഖത്തറിലെ ഫോറം ഫോര്‍ ട്രാന്‍സലേഷന്‍ ആന്റ് ഇന്റര്‍ നാഷണല്‍ റിലേഷന്റെ ആറാമത് ശൈഖ് ഹമദ് അവാര്‍ഡ് മലയാള പുസ്തക പ്രസിദ്ധീകരണാലയമായ ഐ.പി.എച്ചിന്.

അറുപതോളം അറബി ഗ്രന്ഥങ്ങളുടെ മലയാള വിവര്‍ത്തനം പ്രസിദ്ധീകരിച്ച് വിവര്‍ത്തന രംഗത്തിന് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് ഐ പി എച്ചിന് അവാര്‍ഡ് ലഭിച്ചത്.
ഖുര്‍ആന്‍,ഹദീസ് പരിഭാഷകള്‍ക്ക് പുറമെ മതം,തത്വചിന്ത,കര്‍മ്മ ശാസ്ത്രം,ചരിത്രം,സംസ്‌കാരം,ജീവചരിത്രം, ആത്മകഥ, സര്‍ഗസാഹിത്യം എന്നീ വിഷയങ്ങളില്‍ പൂര്‍വികരും ആധുനികരുമായ ലോക പ്രശസ്തരായ പണ്ഡിതരുടെയും പ്രതിഭകളുടെയും അറബി ക്യതികളുടെ മലയാള പരിഭാഷ ഐ പി എച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഗസാലി, ഇബ്‌നു തൈമിയ, അബ്ദുല്ലാ ഇബ്‌നു മുഖഫഅ്, ഹസനുല്‍ ബന്ന,മുഹമ്മദ് ഗസാലി,മുഹമ്മദ് ഖുതുബ്,യൂസുഫുല്‍ ഖറളാവി,താരീഖ് സുവൈദാന്‍ ഹിശാമുത്വാലിബ്,അലി ത്വന്‍ത്വാവി,റാഗിബ് സര്‍ജാനി,നജീബ് കീലാനി റാഷിദുല്‍ ഗനൂഷി തുടങ്ങിവര്‍ ഇതില്‍ ഉള്‍പ്പെടും.

ദോഹയിലെ റിസ്‌കാര്‍ട്ടന്‍ ഹോട്ടലില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ഖത്തര്‍ അമീറിന്റെ പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍ഥാനിയില്‍ നിന്ന് ഐ പി എച്ചിന് വേണ്ടി അസിസ്റ്റന്റ് ഡയറകടര്‍ കെ ടി ഹുസൈന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. വ്യക്തിതലത്തില്‍ സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ് ശൈഖ് മുഹമ്മദ് കാരക്കുന്ന്, വി എ കബീര്‍,ഡോ ഷംനാദ് എന്നിവരും പങ്കിട്ടു.

Related Articles