Current Date

Search
Close this search box.
Search
Close this search box.

വേറിട്ട പ്രതിഷേധവുമായി ശഹീന്‍ബാഗ്

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന ഐതിഹാസിക സമരമായ ശഹീന്‍ ബാഗില്‍ ഇന്ന് നടക്കുന്നത് വേറിട്ട സമരം. പതിവില്‍ നിന്നും വിപരീതമായി ആസാദി മുദ്രാവാക്യങ്ങളും ഇങ്ക്വിലാബ് വിളികളുമില്ലാതെ തീര്‍ത്തും നിശബ്ദമായാണ് ഇന്ന് ശഹീന്‍ ബാഗില്‍ സ്ത്രീകള്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന വേളയിലാണ് തങ്ങള്‍ ഒരു പാര്‍ട്ടിയുടെയും അനുയായികളല്ല ഒരു പാര്‍ട്ടിക്കും പിന്തുണയില്ല എന്ന സന്ദേശമാണ് സമരക്കാര്‍ ഇതിലൂടെ ഉന്നയിക്കുന്നത്. തങ്ങളുടെ സമരം പൗരത്വ ഭേദഗതി നിയമത്തിനെതിരെയാണെന്നും ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലത്തെകുറിച്ച് ഒരു തരത്തിലുള്ള പ്രതികരണത്തിനുമില്ലല്ല എന്നുമാണ് സമരക്കാരുടെ നിലപാട്. ഷഹീന്‍ ബാഗ് ഉള്‍പ്പെടുന്ന മണ്ഡനത്തില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥിയാണ് മുന്നിട്ടു നില്‍ക്കുന്നത്. ഇതുവരെയായി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ആം ആദ്മിയാണ് ഭൂരിപക്ഷം സീറ്റുകളിലും മുന്നേറുന്നത് ബി.ജെ.പി ബഹുദൂരം പിന്നിലാണ്. കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും ലീഡ് ചെയ്യാനായിട്ടുമില്ല.

Related Articles