Current Date

Search
Close this search box.
Search
Close this search box.

പൗരത്വസംരക്ഷണത്തിന് വനിതകളുടെ ‘ശാഹിന്‍ബാഗ് സ്‌ക്വയര്‍’ ശ്രദ്ധേയമാകുന്നു

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ഷാഹീന്‍ ബാഗില്‍ നടക്കുന്ന സമരത്തിന്ന പിന്തുണയര്‍പ്പിച്ച് കോഴിക്കോട് വനിതകള്‍ നടത്തുന്ന ശാഹിന്‍ബാഗ് സമരസാക്ഷ്യം ശ്രദ്ധേയമാകുന്നു. ജനാധിപത്യത്തെയും മതേതരത്വത്തെയും ഭരണഘടനയെയും തകര്‍ക്കുന്ന NPR,NRC,CAA എന്നീ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് ഇന്ത്യന്‍ ജനതയെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിക്കാനും പുറത്താക്കാനും ശ്രമിക്കുന്ന ഭരണകൂട ഭീകരതക്കെതിരെയാണ് ജമാഅത്തെ ഇസ്‌ലാമി കേരള വനിതാ വിഭാഗത്തിന്റെയും ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ കേരളയുടെയും ആഭിമുഖ്യത്തില്‍ സമരപരമ്പര സംഘടിപ്പിച്ചത്.

സ്ത്രീകളും കുട്ടികളും പങ്കെടുക്കുന്ന അഞ്ചു ദിവസത്തെ പ്രതിഷേധം ബുധനാഴ്ചയാണ് ആരംഭിച്ചത്. കോഴിക്കോട് മാവൂര്‍ റോഡ് കെ.എസ്.ആര്‍.ടി.സി ബസ്‌ടെര്‍മിനലിന് സമീപം ഒരുക്കിയ പ്രത്യേക വേദിയില്‍ ഒരുക്കിയ സമരചത്വരം ഞായറാഴ്ച സമാപിക്കും.

 

സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍,മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സോയ ജോസഫ്, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് സി. വി ജമീല, പ്രബോധനം ആഴ്ചപ്പതിപ്പ് സബ്എഡിറ്റര്‍ സദറുദ്ദീന്‍ വാഴക്കാട്, വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി ഇ.സി ആയിഷ, ജി ഐ ഒ സംസ്ഥാന പ്രസിഡന്റ് അഫീദ അഹ്മദ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥിനികളുടെ നേതൃത്വത്തില്‍ വിപ്ലവ ഗാനങ്ങള്‍,സംഗീതശില്‍പം, സംഘഗാനം എന്നിവയും അരങ്ങേറി.

Related Articles