Current Date

Search
Close this search box.
Search
Close this search box.

സുഡാന്‍: സൈന്യത്തിനെതിരെ പ്രതിഷേധിച്ച ഏഴ് പേര്‍ കൊല്ലപ്പെട്ടു

ഖാര്‍തൂം: രാജ്യത്ത് സൈനിക നേതൃത്തിനെതിരെ പ്രതിഷേധിച്ച ഏഴ് പേരെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. എട്ട് മാസങ്ങള്‍ക്ക് മുമ്പ് രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്ത സൈന്യത്തിനെതിരെ പ്രതിഷേധിച്ച് ജനം തെരുവിലാണ്. സുഡാന്‍ തലസ്ഥാനമായ ഖാര്‍തൂമിലെ ഇരട്ട നഗരമായ ഒംദുര്‍മാനില്‍ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് വെടുയുതിര്‍ത്ത് അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി സുഡാനിലെ ഡോക്ടേഴസ് കമ്മിറ്റി വ്യാഴാഴ്ച ട്വീറ്റ് ചെയ്തു.

ഖാര്‍തൂമിലെ നൈല്‍ നദിക്ക് കുറുകെ ഒരാള്‍ക്ക് തലക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു. കൂടാതെ, നെഞ്ചില്‍ വെടിയേറ്റ് ഒരു കുട്ടി കൊല്ലപ്പെടുകയും ചെയ്തതായി ഡോക്ടേഴസ് കമ്മിറ്റി അറിയിച്ചു. കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. പതിനായിരക്കണക്കിന് വരുന്ന ജനക്കൂട്ടം ഖാര്‍തൂമിലും ഇരട്ട നഗരങ്ങളായ ഓംദുര്‍മാനിലും ബഹ്‌രിയിലും പ്രതിഷേധിക്കുകയാണ്.

സെന്‍ട്രല്‍ ഖാര്‍തൂമിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിഷേധക്കാരെ തടയാന്‍ സുരക്ഷാ സേന ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ തലസ്ഥാനത്തെ ചില പ്രധാന റോഡുകള്‍ കല്ലുകളിട്ടും ടയറുകള്‍ കത്തിച്ചും തടഞ്ഞു.

സുഡാനിലെ ഭരണകൂട സുരക്ഷാ സൈന്യം പ്രതിഷോധങ്ങളോടും പ്രത്യേകിച്ച് ഇന്ന് നമ്മള്‍ കണ്ടതിനോടും പ്രതികരിക്കുമ്പോള്‍ അതിരുകടന്ന ബലപ്രയോഗം തുടരുന്നതില്‍ ഞങ്ങള്‍ വളരെയധികം ആശങ്കപ്പെടുന്നതായി യു.എന്‍ വക്താവ് സ്റ്റെഫാന്‍ ഡുജറിക് ന്യൂയോര്‍ക്കില്‍ പറഞ്ഞു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles