Current Date

Search
Close this search box.
Search
Close this search box.

മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രായേല്‍ കൊടി ഉയര്‍ത്തി, പ്രാര്‍ഥന നടത്തി കുടിയേറ്റക്കാര്‍ -വിഡിയോ

ജറൂസലം: അധിനിവേശ ജറൂസലമിലെ മസ്ജിദുല്‍ അഖ്‌സയിലേക്ക് അതിക്രമിച്ചുകയറി ഇസ്രായേല്‍ കുടിയേറ്റക്കാര്‍. മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രായേല്‍ കുടിയേറ്റക്കാര്‍ കൊടി ഉയര്‍ത്തുകയും കൂട്ടമായി പ്രാര്‍ഥന നടത്തുകയും ചെയ്തു. കുടിയേറ്റക്കാര്‍ ഇസ്രായേല്‍ കൊടി ഉയര്‍ത്തുകയും ദേശീയ ഗാനം ആലപിക്കുകയും പ്രകോപനപരമായ മുദ്രവാക്യം വിളിക്കുകയും ചെയ്തതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അനദൊലു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അധിനിവേശ സൈന്യത്തിന്റെ ശക്തമായി സുരക്ഷയോടെ, 216 കുടിയേറ്റക്കാര്‍ മഗാറിബ കവാടത്തിലൂടെ അല്‍അഖ്‌സ പരിസരത്തേക്ക് രാവിലെ പ്രവേശിച്ചതായി അല്‍ജസീറ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles