Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനി വീടുകള്‍ക്ക് നേരെ പെട്രോള്‍ ബോംബെറിഞ്ഞ് ഇസ്രായേലികള്‍

വെസ്റ്റ്ബാങ്ക്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ വീടുകള്‍ക്ക് നേരെ ഇസ്രായേല്‍ കുടിയേറ്റക്കാരുടെ ആക്രമണം. വീടുകള്‍ക്ക് നേരെ പെട്രോള്‍ ബോംബുകള്‍ എറിഞ്ഞു. വെസ്റ്റ് ബാങ്ക് ഗ്രാമമായ ബുരിനില്‍ വ്യാഴാഴ്ചയായിരുന്നു ആക്രമണം.

ബോംബെറിഞ്ഞതിനെത്തുടര്‍ന്ന് വീടിന് തീ പിടിച്ചപ്പോള്‍ തീ കെടുത്താനെത്തിയ ഫലസ്തീനികള്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം വെടിവെക്കുകയും ചെയ്തു. റബ്ബര്‍ വെടിയുണ്ടകള്‍ ഉപയോഗിച്ചാണ് വെടിവെച്ചത്. കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സൈനികര്‍ ഗ്രാമത്തിലേക്ക് അതിക്രമിച്ച് കടന്ന് വെടിവെക്കുകയായിരുന്നുവെന്നാണ് വഫ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.

കണ്ണീര്‍ വാതകം എറിഞ്ഞതിനെത്തുടര്‍ന്ന് നിരവധി പേര്‍ക്ക് ബുദ്ധിമുട്ടും ശ്വാസതടസ്സവും അനുഭവപ്പെട്ടു. ഫലസ്തീനിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ കുടിയേറ്റക്കാര്‍ ഫലസ്തീനികള്‍ക്കു നേരെ നടത്തുന്ന ക്രൂരതകള്‍ ഇവിടെ പതിവാണ്. ഫലസ്തീനികള്‍ വാഹനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ആറ് ലക്ഷത്തിലധികം ജൂത കുടിയേറ്റക്കാരാണ് വെസ്റ്റ് ബാങ്കില്‍ താമസിക്കുന്നത്. 250ഓളം കുടിയേറ്റ ഭവനങ്ങളുമുണ്ട്.

Related Articles