Current Date

Search
Close this search box.
Search
Close this search box.

ഷമിക്കെതിരെയുള്ള സൈബര്‍ ആക്രമണം: പിന്തുണയുമായി സെവാഗ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഒരു വിഭാഗം ഹിന്ദുത്വ വാദികള്‍ നടത്തുന്ന സൈബര്‍ ആക്രമണത്തില്‍ ഷമിക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. കഴിഞ്ഞ ദിവസം ട്വന്റി 20 മത്സരത്തില്‍ പാകിസ്താനെതിരെ ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ പരാജയത്തിന് ഉത്തരവാദി മുഹമ്മദ് ഷമിയാണെന്ന് ആരോപിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗ്ഗീയ പ്രചാരണങ്ങള്‍ നടത്തിയിരുന്നു.

ഷമിക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ ഞെട്ടിപ്പിക്കുന്നതും ഞങ്ങള്‍ അവനൊപ്പമാണ് നില്‍ക്കുന്നതെന്നുമാണ് സെവാഗ് ട്വീറ്റ് ചെയ്തത്. അവനൊരു ചാംപ്യന്‍ ബൗളറാണ്, ഇന്ത്യയുടെ തൊപ്പി ധരിക്കുന്ന ഒരോ താരത്തിന്റെ ഹൃദയത്തിലും ഇന്ത്യയുണ്ട്. ആ ദേശസ്‌നേഹമൊന്നും വിദ്വേഷ കമന്റുകളിടുന്നവര്‍ക്കില്ല- സെവാഗ് ട്വീറ്റില്‍ ചേര്‍ത്തു.

ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെയാണ് തോല്‍വിയുടെ കുറ്റം ഷമിക്ക് നേരെ ചാര്‍ത്തി സംഘ്പരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയത്. ഷമിയുടെ മതവും ദേശസ്‌നേഹവും ചോദ്യം ചെയ്തും പാകിസ്താനില്‍ നിന്നും പണം വാങ്ങിയെന്നും ആരോപിച്ചുമാണ് വ്യാപക വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ പ്രചരിപ്പിച്ചത്.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles