Current Date

Search
Close this search box.
Search
Close this search box.

മതനിരപേക്ഷ പാര്‍ട്ടികളുടെ വിജയം ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നു: എം.ഐ അബ്ദുല്‍ അസീസ്

കോട്ടക്കല്‍: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംഘ്പരിവാറിനെതിരെ നേടിയ വിജയം കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ മതനിരപേക്ഷ പാര്‍ട്ടികളെ പ്രേരിപ്പിക്കുന്നതാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു. കോട്ടക്കലില്‍ ചേര്‍ന്ന പൗരപ്രമുഖരുടെ ഒത്തുചേരലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയ ഫാഷിസ്റ്റുകളെ അധികാരത്തില്‍നിന്ന് നീക്കാന്‍ മതേതര വോട്ടുകളെ ഏകോപിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതു പ്ലാറ്റ്ഫോം രൂപപ്പെടണം.

വര്‍ഗീയതക്കെതിരെ ജമാഅത്തെ ഇസ്്ലാമി രാജ്യത്തുടനീളം സദ്ഭാവന മഞ്ചുകള്‍ രൂപീകരിക്കും. സദാചാര ധാര്‍മിക മൂല്യങ്ങളടെ വീണ്ടെടുപ്പിന് ധാര്‍മിക് മോര്‍ച്ചയും രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്്ലാമി ജില്ലാ പ്രസിഡന്റ് എം.സി. നസീര്‍ അധ്യക്ഷത വഹിച്ചു. ഹബീബ് ജഹാന്‍ പി.കെ, പ്രൊഫ. ജലീല്‍, അടാട്ടില്‍ മുഹമ്മദ് മാസ്റ്റര്‍, കെ.എം. റഷീദ്,എം. അബ്ദുല്‍ കരീം, മുഹമ്മദ് മാസ്റ്റര്‍ മങ്ങാട്ടില്‍, റഷീദ് മാസ്റ്റര്‍, ടി. ഗഫൂര്‍, അബ്ദുല്‍ കരീം എഞ്ചിനീയര്‍, ഡോ. മൊയ്തീന്‍, നിസാര്‍ കോട്ടക്കല്‍, മുസ്തഫ ചാപ്പനങ്ങാടി, ഇ.കെ. കുഞ്ഞാലന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. ഡോ: നാസര്‍ കുരിക്കള്‍ സ്വാഗതവും ഫുആദ് പ്രാര്‍ത്ഥനയും നിര്‍വഹിച്ചു.

Related Articles