Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ വെടിനിര്‍ത്തല്‍: റാസ് അല്‍ ഐനില്‍ നിന്നും കുര്‍ദുകള്‍ പിന്മാറുന്നു

ദമസ്‌കസ്: സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസുമായി(എസ്.ഡി.എഫ്) ചേര്‍ന്ന് നില്‍ക്കുന്ന കുര്‍ദ് പോരാളികള്‍ സിറിയന്‍ അതിര്‍ത്തിയിലെ ഉപരോധ നഗരമായ റാസ് അല്‍ ഐനില്‍ നിന്നും പിന്മാറുന്നു. കഴിഞ്ഞ ദിവസം സിറിയയില്‍ തുര്‍ക്കിയും യു.എസും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിന് ധാരണയിലെത്തിയിരുന്നു. ഇതിനെത്തുടര്‍ന്നുള്ള ആദ്യത്തെ പിന്മാറ്റമാണിത്. ‘റാസ് അല്‍ ഐനില്‍ ഒരു പോരാളിപോലും അവശേഷിക്കുന്നില്ല’ ഞായറാഴ്ച എസ്.ഡി.എഫ് വക്താവ് കിനോ ഗബ്രിയേല്‍ പ്രസ്താവനയില്‍ അറിയിച്ചു.

എന്നാല്‍, റാസ് അല്‍ ഐനിന്റെ ഭൂരിഭാഗവും ഇപ്പോള്‍ തുര്‍ക്കിയുടെ പിന്തുണയുള്ള സിറിയന്‍ വിമതരുടെ കൈയിലാണ്. ഒക്ടോബര്‍ ഒമ്പതിനാണ് തുര്‍ക്കി ഇവിടെ വ്യാപകമായി ആധിപത്യം സ്ഥാപിച്ചത്. വടക്കുകിഴക്കന്‍ സിറിയയില്‍ തുര്‍ക്കിയുടെ നേതൃത്വത്തില്‍ സൈനിക നടപടി നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇതാണ് അമേരിക്കയും തുര്‍ക്കിയും തമ്മില്‍ പോരിന് ഇടയാക്കിയത്. തുടര്‍ന്നാണ് ഇരുവരും വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ ധാരണയായത്.

Related Articles