Current Date

Search
Close this search box.
Search
Close this search box.

പുത്തന്‍ വിവാഹ ആചാരങ്ങള്‍ക്കെതിരെ ക്യാംപയിനുമായി പണ്ഡിതര്‍

വിവാഹത്തിലെ പുത്തന്‍ ആചാരങ്ങള്‍ക്കെതിരെ ക്യാംപയിനുമായി പണ്ഡിതര്‍

ന്യൂഡല്‍ഹി: മുസ്‌ലിം വിവാഹചടങ്ങുകളില്‍ കടന്നുകൂടിയ പുത്തന്‍ ആചാരങ്ങള്‍ക്കും അനിസ്‌ലാമിക ചടങ്ങുകള്‍ക്കുമെതിരെ ദേശീയ ക്യാംപയിനുമായി പണ്ഡിതര്‍ രംഗത്ത്. ദാറുല്‍ ഉലൂം ദയൂബന്ദിലെ മുസ്‌ലിം പണ്ഡിതര്‍ ആണ് അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ക്യാംപയിന്‍ നടത്തുന്നത്.

സ്ത്രീധന വിവാഹങ്ങള്‍, ഉച്ചത്തിലുള്ള സംഗീതവും ഡി.ജെയും ഉപയോഗിക്കല്‍, പടക്കം പൊട്ടിക്കല്‍, നൃത്ത പരിപാടികള്‍ എന്നിവ അവസാനിപ്പിക്കണമെന്നാണ് പണ്ഡിതര്‍ ആവശ്യപ്പെട്ടത്.

ഇത്തരം ആഘോഷങ്ങളുള്ള വിവാഹത്തിന് ഇനി മുതല്‍ തങ്ങള്‍ കാര്‍മികത്വം വഹിക്കില്ലെന്നും ദയൂബന്ത് പണ്ഡിതര്‍ യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയില്‍ ഒരു വിവാഹ ചടങ്ങില്‍ വരന്‍ കാറിന് മുകളില്‍ കയറി ഡി.ജെ സംഗീതത്തിന്റെ അകമ്പടിയില്‍ നൃത്തം ചെയ്തതുമായി ബന്ധപ്പെട്ട് പണ്ഡിതര്‍ നിക്കാഹിന് നേതൃത്വം നല്‍കാന്‍ വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്യാംപയിനുമായി രംഗത്തെത്തിയത്.

‘എല്ലായിടത്തുമുള്ള പണ്ഡിതന്മാരോട് ഇത്തരം വിവാഹങ്ങളില്‍ നിക്കാഹ് നടത്തിക്കൊടുക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രമുഖ ദയൂബന്ദ് പണ്ഡിതനായി ഖാരി ഇസ്ഹാഖ് ഗോറ പറഞ്ഞു.

സ്ത്രീധനത്തിനും ഞങ്ങള്‍ എതിരാണ്, പണം നല്‍കുന്നതും വാങ്ങുന്നതുമായ വിവാഹ ചടങ്ങുകളില്‍ ഞങ്ങള്‍ പുരോഹിതന്മാര്‍ പങ്കെടുക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘എല്ലാ പണ്ഡിതരും ഈ തീരുമാനത്തെ സ്വാഗതം ചെയ്തതായും പ്രദേശത്തെ പ്രമുഖര്‍ ഞങ്ങള്‍ക്ക് പിന്തുണ അര്‍പ്പിച്ച് രംഗത്തെത്തിയിട്ടുണ്ടെന്നും യോഗം വിളിച്ചു ചേര്‍ത്ത മൗലാന മുഫ്തി അസ്‌റാറുല്‍ ഹഖ് പറഞ്ഞു.

Related Articles