Current Date

Search
Close this search box.
Search
Close this search box.

വിദ്വേഷ പ്രസംഗത്തിനെതിരെയുള്ള ഹരജി സുപ്രീം കോടതി ഹൈക്കോടതിക്ക് കൈമാറി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സംഘ്പരിവാര്‍ കലാപങ്ങള്‍ക്ക് കാരണമായ ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹരജി ഡല്‍ഹി ഹൈക്കോടതിയിലേക്ക് കൈമാറി. മാര്‍ച്ച് ആറിന് കേസ് പരിഗണിക്കാന്‍ ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. വര്‍ഗ്ഗീയ കലാപവുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും ദില്ലി ഹൈക്കോടതിക്ക് കൈമാറി ബുധനാഴ്ചയാണ് സുപ്രീം കോടതി ഉത്തരവിട്ടത്.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ,ജസ്റ്റിസുമാരായ സൂര്യകാന്ത്,ബി.ആര്‍ ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ന് രണ്ട് പരാതികള്‍ പരിശോധിച്ചത്. കലാപ ബാധിതപ്രദേശത്തെ ഒന്‍പത് ഇരകളും ആക്റ്റിവിസ്റ്റായ ഹര്‍ഷ് മന്ദറുമാണ് ഹരജി സമര്‍പ്പിച്ചിരുന്നത്. ഈ രണ്ട് ഹരജികളും ബി.ജെ.പി നേതാക്കളായ കപില്‍ മിശ്ര,അനുരാഗ് താക്കൂര്‍,പര്‍വേഷ് വര്‍മ്മ എ യ്ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞയാഴ്ച നോര്‍ത്ത് ഈസ്റ്റ് ദില്ലിയില്‍ അക്രമം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് ഇവര്‍ വിദ്വേഷ ഭാഷണത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് ഇതാണ് കലാപത്തിലേക്ക് നയിച്ചതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

സമാനമായ പരാതിയില്‍ ഫെബ്രുവരി 27ന് വാദം കേട്ട ഡല്‍ഹി ഹൈക്കോടതി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് പരിഗണിക്കുന്നത് ഏപ്രില്‍ 13ലേക്ക് മാറ്റിവെക്കുകയായിരുന്നു. കേസ് സുപ്രീം കോടതി ഹൈക്കോടതിക്ക് കൈമാറുമ്പോള്‍ ഈ നീണ്ട നീട്ടിവെക്കല്‍ അനാവശ്യമാണെന്ന് പറഞ്ഞിരുന്നു. സുപ്രീം കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് പരാതിക്കാരനായ ഹര്‍ഷ് മന്ദിര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

Related Articles