Current Date

Search
Close this search box.
Search
Close this search box.

ബാബരി കേസ്: സുന്നി വഖഫ് ബോര്‍ഡിന്റെ അഭിഭാഷകനെ ഭീഷണിപ്പെടുത്തിയവര്‍ക്ക് നോട്ടീസ്

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ സുന്നി വഖഫ് ബോര്‍ഡിനു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുന്ന അഭിഭാഷകന്‍ രാജീവ് ധവാനെതിരെ വധഭീഷണി മുഴക്കിയ രണ്ടു പേര്‍ക്കെതിരെ സുപ്രീം കോടതിയുടെ നോട്ടീസ്. അയോധ്യ കേസില്‍ സുപ്രീം കോടതിയില്‍ വാദം കേള്‍ക്കുന്ന 18ാം ദിവസമാണ് അഞ്ചംഗം ഭരണഘടന ബെഞ്ച് നോട്ടീസ് നല്‍കിയത്.

രാമജന്മഭൂമി-ബാബരി മസ്ജിദ് തര്‍ക്ക വിഷയത്തില്‍ മുസ്‌ലിം വിഭാഗത്തിന് വേണ്ടി കോടതിയില്‍ ഹാജരായതിന് വിരമിച്ച വിദ്യാഭ്യാസ ഓഫീസറായ എന്‍. ഷണ്‍മുഗത്തില്‍ നിന്നും കഴിഞ്ഞ ഓഗസ്റ്റ് 14ന് തനിക്ക് ഭീഷണി കത്ത് ലഭിച്ചതായി കഴിഞ്ഞയാഴ്ചയാണ് ധവാന്‍ കോടതിയില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് പരാതി പരിശോധിക്കുകയും ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ നോട്ടീസ് നല്‍കാന്‍ ഉത്തരവിടുകയുമായിരുന്നു.

സഞ്ജയ് കലാല്‍ ബജ്‌റംഗി എന്ന ഒരാളില്‍ നിന്നും തനിക്ക് ഭീഷണി ഉണ്ടായതായും ധവാന്‍ പരാതിയില്‍ പറഞ്ഞിരുന്നു. ഇതിന്റെ തെളിവുകളും അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഹിന്ദു സമൂഹത്തിന് വേണ്ടി കോടതിയില്‍ പിന്തുണ നല്‍കണമെന്നും. റാം മന്ദിര്‍ വിഷയത്തില്‍ ഹിന്ദു സമൂഹത്തിന് വേണ്ടി നിലപാടെടുക്കണമെന്നും അവസാന യാത്രയില്‍ രാമനാമം ജപിക്കുമെന്നും അദ്ദേഹത്തിന് രണ്ടാമത് ലഭിച്ച വാട്‌സാപ് ഭീഷണി സന്ദേശത്തില്‍ പറയുന്നു. ഇരുവരോടും കോടതിയില്‍ ഹാജരാകാനാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയത്.

Related Articles