Current Date

Search
Close this search box.
Search
Close this search box.

സ്വദേശിവത്കരണം: സൗദിയില്‍ പ്രവാസികള്‍ നാടുകടത്തല്‍ ഭീതിയില്‍

റിയാദ്: സ്വദേശിവത്കരണം ശക്തമായി നടപ്പാനൊരുങ്ങിയ സൗദി അറേബ്യയില്‍ മലയാളികളടക്കമുള്ള പ്രവാസികള്‍ നാടുകടത്തല്‍ ഭീതിയില്‍. തദ്ദേശീയരായ സൗദികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന്റെ ഭാഗമായാണ് ഭരണകൂടം സ്വദേശിവത്കരണം ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി അടുത്ത ജനുവരിക്കുള്ളില്‍ 60,000 വിദേശ തൊഴിലാളികളെ പിരിച്ചുവിടാനാണ് തീരുമാനം.

വ്യാപാരമേഖലയിലാണ് കഴിഞ്ഞ ദിവസം സ്വദേശിവത്കരണം കര്‍ശനമാക്കിയത്. ഫാന്‍സി,ഫൂട്ട്‌വേര്‍,വാഹനങ്ങള്‍,ടെക്‌സ്‌റ്റൈല്‍സ്,ഫര്‍ണിച്ചര്‍,ഹോം അപ്ലയന്‍സസ് എന്നിവയുടെ വില്‍പന ശാലകളിലാണ് കഴിഞ്ഞ ദിവസം മുതല്‍ 70 ശതമാനം സ്വദേശിവത്കരണം ആരംഭിച്ചത്. ഈ മേഖലകളില്‍ മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് പ്രവാസികളാണ് ഇതോടെ പെരുവഴിയിലായത്. സൗദിയില്‍ മിക്ക കടകളും റെയ്ഡ് പേടിച്ച് അടച്ചിട്ടിരിക്കുകയാണ്.

പൊലിസ് പരിശോധന കര്‍ശനമാക്കുകയും നിയമം നടപ്പാക്കുകയും ചെയ്തതോടെ മലയാളികളടക്കമുള്ള പ്രവാസികള്‍ കടുത്ത ആശങ്കയിലാണ്. പിടിക്കപ്പെടുന്നതിന് മുന്‍പ് നാടണയാനുള്ള ഒരുക്കത്തിലാണ് പലരും. നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 മുതല്‍ 25000 റിയാല്‍ വരെ പിഴ ചുമത്തുന്നുണ്ട്. എന്നാല്‍ വിവിധ മേഖലകളില്‍ യോഗ്യരായ സൗദി പൗരന്മാരെ ജോലിക്കായി ഇതുവരെ ലഭിച്ചില്ല. കഴിവുള്ളവരെ ലഭിക്കാത്തതിന്റെ അഭാവം വിവിധ മേഖലകളെ കാര്യമായി തന്നെ അലട്ടുന്നുണ്ട്.

Related Articles