ജനീവ: യു.എന്നിന്റെ മനുഷ്യാവകാശ കൗണ്‍സിലിലേക്കുള്ള സൗദിയുടെ അംഗത്വ അപേക്ഷ തള്ളി. കഴിഞ്ഞ ദിവസമായിരുന്നു ഇതിനുള്ള വോട്ടെടുപ്പ് നടന്നത്. അടുത്ത മൂന്ന് വര്‍ഷത്തേക്കായിരുന്നു തെരഞ്ഞെടുപ്പ്. ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് വെച്ച് രഹസ്യ ബാലറ്റ് തെരഞ്ഞെടുപ്പാണ് നടന്നത്.
സെനഗല്‍, നേപ്പാള്‍, പാകിസ്താന്‍, ഉക്രൈന്‍, മെക്‌സികോ എന്നീ രാജ്യങ്ങളെ അടുത്ത മൂന്ന് വര്‍ഷത്തേക്ക് വീണ്ടും തെരഞ്ഞെടുത്തു. അതേസമയം സൗദിയുടെ കൂടെ അപേക്ഷ സമര്‍പ്പിച്ച ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്ക് കൗണ്‍സിലില്‍ അംഗത്വം ലഭിച്ചു.