Current Date

Search
Close this search box.
Search
Close this search box.

സൗദിയില്‍ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്കും നാട്ടില്‍ പോകാം

റിയാദ്: സൗദിയില്‍ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്കും ഹുറൂബ് ആയവര്‍ക്കും നാട്ടില്‍ പോകാന്‍ ഇന്ത്യന്‍ എംബസിക്ക് കീഴില്‍ അവസരം ഒരുങ്ങി. ഹുറൂബ് (ജോലിയില്‍ നിന്ന് ഒളിച്ചോടിയതായി സ്‌പോണ്‍സര്‍ പരാതി നല്‍കിയ ആള്‍), മത്ലൂബ് (പോലീസ് കേസുള്ളവര്‍), ഇഖാമ കാലാവധി കഴിഞ്ഞവര്‍, വിവിധ പിഴകളില്‍ പെട്ട് പ്രതിസന്ധിയിലായവര്‍ എന്നിവര്‍ക്ക് ഫൈനല്‍ എക്സിറ്റ് നല്‍കും. ഇതിനായി ഇന്ത്യന്‍ എംബസിയാണ് രജിസ്ട്രേഷന്‍ ആരംഭിച്ചത്. ഇതിന് ഇന്ത്യന്‍ എംബസിയുടെ വെബ്സൈറ്റില്‍ പ്രത്യേക രജിസ്ട്രേഷന്‍ ഫോം അപ്ലോഡ് ചെയ്തിട്ടുണ്ട്.

Related Articles