Current Date

Search
Close this search box.
Search
Close this search box.

സൗദി വിമര്‍ശകനെ ഇസ്തംബൂളില്‍ വച്ച് കാണാതായി

ഇസ്തംബൂള്‍: പ്രമുഖ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനും സൗദി വിമര്‍ശകനുമായ ജമാല്‍ ഹഷോഗിയെ ഇസ്തംബൂളില്‍ നിന്നും കാണാനില്ല. ഇസ്തംബൂളിലെ സൗദി എംബസി സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹത്തെ കാണാതായതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, റിപ്പോര്‍ട്ട് സൗദി നിഷേധിച്ചു. കാണാതാകുന്നതിന് മുന്‍പ് തന്നെ തുര്‍ക്കിയിലെ കോണ്‍സുലേറ്റില്‍ നിന്നും ഹഷോഗി പോയിട്ടുണ്ടെന്നാണ് സൗദി പറയുന്നത്. ചൊവ്വാഴ്ച അറബ് 21 ന്യൂസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

തുര്‍ക്കി അധികൃതരുടെ പ്രതികരണത്തില്‍ വൈരുദ്ധ്യമുണ്ടെന്നും അദ്ദേഹം ഇപ്പോഴും കോണ്‍സുലേറ്റിനകത്താണെന്നാണ് അവര്‍ വിശ്വസിക്കുന്നതെന്നും സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഹഷോഗിയുടെ കാര്യത്തില്‍ ഇപ്പോഴും നിഗൂഢത നിലനില്‍ക്കുകയാണ്. സൗദി ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാനെയും അദ്ദേഹത്തിന്റെ ഭരണകൂടത്തെയും വിമര്‍ശിച്ച് നരിന്തരം കോളം എഴുത്തുന്നയാളാണ് ഹഷോഗി. പ്രവാസിയെന്ന് സ്വയം പ്രഖ്യാപിച്ച് 2017 മുതല്‍ അമേരിക്കയില്‍ കഴിയുകയായിരുന്നു ഇദ്ദേഹമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

Related Articles