Current Date

Search
Close this search box.
Search
Close this search box.

സൗദിക്ക് രഹസ്യമായി ആണവ സാങ്കേതിക വിദ്യ കൈമാറാന്‍ യു.എസ് അനുമതി

വാഷിങ്ടണ്‍: സൗദി അറേബ്യക്ക് രഹസ്യമായി ആണവ സാങ്കേതിക വിദ്യ കൈമാറാന്‍ യു.എസിന്റെ അനുമതി. ആറ് അമേരിക്കന്‍ കമ്പനികള്‍ക്കാണ് ആണവ സാങ്കേതിക വിദ്യകളുടെ സഹായം സൗദിക്ക് കൈമാറാന്‍ പ്രസിഡന്റ് ട്രംപ് അനുമതി നല്‍കിയത്.

യു.എസ് ഊര്‍ജ വകുപ്പിന്റെ രേഖയിലാണ് ഇതു സംബന്ധിച്ച വിവരണമുള്ളത്. ഇതു ംസബന്ധിച്ച രോഖകള്‍ കഴിഞ്ഞ ദിവസം റോയിറ്റേഴ്‌സ് ആണ് പുറത്തുവിട്ടത്. സൗദിയില്‍ രണ്ട് ന്യൂക്ലിയര്‍ പ്ലാന്റുകള്‍ ഉണ്ടാക്കാന്‍ യു.എസ് സഹായം ചെയ്യുന്നതായി നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇപ്പോള്‍ ഇതു സംബന്ധിച്ച് ട്രംപ് ഭരണകൂടം രഹസ്യ അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.

Related Articles