NewsWorld Wide

യു.എസിലെ സൗദി എംബസി തെരുവിന്റെ പേര് ഖഷോഗിയുടെ പേരിലാക്കാന്‍ ആവശ്യം

വാഷിങ്ടണ്‍: യു.എസിലെ സൗദി അറേബ്യയുടെ എംബസി സ്ഥിതി ചെയ്യുന്ന തെരുവിന്റെ പേര് മാറ്റാന്‍ അമേരിക്കന്‍ അധികൃതര്‍ക്കു മുന്നില്‍ സമ്മര്‍ദ്ദമേറുന്നു. വാഷിങ്ടണിലെ എംബസി സ്ഥിതി ചെയ്യുന്ന തെരുവിന്റെ പേര് ‘ജമാല്‍ ഖഷോഗി വേ’ എന്നാക്കി മാറ്റണമെന്നാണ്് വാഷിങ്ടണിലെ പ്രാദേശിക ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്.

യു.എസിലെ സൗദി എംബസിയിലേക്ക് പോകുന്ന ഫോഗി ബോട്ടം റോഡ് അടക്കമുള്ള തെരുവിന്റെ പേരാണ് മാറ്റാന്‍ ആവശ്യപ്പെട്ടത്. ഇതിനായി വാഷിങ്ടണ്‍ ഡി.സിയിലെ സിറ്റി കൗണ്‍സില്‍ പ്രതിനിധികള്‍ ബുധനാഴ്ച പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ യു.എസ് കോണ്‍ഗ്രസിന്റെ അംഗീകാരം ലഭിക്കാനായി കാത്തിരിക്കുകയാണ് അധികൃതര്‍.

യു.എസില്‍ താമസമാക്കിയ സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയോടുള്ള ആദര സൂചകമായാണ് പേരു മാറ്റാന്‍ ആവശ്യപ്പെട്ടതെന്നാണ് കൗണ്‍സില്‍ അംഗങ്ങള്‍ പറയുന്നത്. ഒക്ടോബര്‍ രണ്ടിനായിരുന്നു ഇസ്താംബൂളിലെ തുര്‍ക്കിയിലെ സൗദി എംബസിയില്‍ വെച്ച് സൗദി മാധ്യമപ്രവര്‍ത്തകനായ ഖഷോഗി കൊല്ലപ്പെട്ടത്.

നവംബര്‍ ആദ്യത്തില്‍ ലോക മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ലണ്ടനിലെ സൗദി അറേബ്യയുടെ എംബസി സ്ഥിതി ചെയ്യുന്ന തെരുവിന്റെ പേര് പ്രതീകാത്മകമായി പുന:നാമകരണം ചെയ്തിരുന്നു. ‘ഖഷോഗി സ്ട്രീറ്റ്’ എന്നായിരുന്നു പ്രതീകാത്മകമായി അവര്‍ നല്‍കിയിരുന്നത്.

Facebook Comments
Related Articles
Show More
Close
Close

Adblock Detected

Please consider supporting us by disabling your ad blocker