Current Date

Search
Close this search box.
Search
Close this search box.

സൗദി-യു.എ.ഇ സഖ്യം യെമനില്‍ യുദ്ധക്കുറ്റങ്ങളിലേര്‍പ്പെടുന്നു: യു.എന്‍

ന്യൂയോര്‍ക്ക്: സൗദിയും യു.എ.ഇയും ചേര്‍ന്നുള്ള സഖ്യം സൗദിയില്‍ യുദ്ധ കുറ്റകൃത്യത്തിലേര്‍പ്പെടുന്നതായി യു.എന്‍ കുറ്റപ്പെടുത്തി. ഇരുവരുടെയും സഖ്യം മൂലം രാജ്യത്ത് കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. യുദ്ധത്തിലും വ്യോമാക്രമണത്തിലും നിരവധി ജീവനുകളാണ് പൊലിഞ്ഞത്. യെമനിലെ തുറമുഖങ്ങളും വ്യോമമേഖലകളും ഉപരോധിച്ചതോടെ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനങ്ങളാണ് ഇരു രാജ്യങ്ങളും ചെയ്യുന്നതെന്ന് യു.എന്‍ കുറ്റപ്പെടുത്തി.

രാജ്യത്ത് നടന്ന മൂന്നില്‍ രണ്ടു ഭാഗം വ്യോമാക്രമണങ്ങളും നടന്നത് സാധാരണ ജനങ്ങള്‍ ജീവിക്കുന്ന പ്രദേശത്താണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെ 16000 വ്യോമാക്രമണങ്ങളാണ് യെമനില്‍ ഇതിനകം നടന്നത്. അല്‍ജസീറ,യെമന്‍ ഡാറ്റ പ്രൊജക്റ്റ് എന്നിവരാണ് വിവരങ്ങള്‍ ശേഖരിച്ചത്.

കല്യാണ വീടുകള്‍,ആശുപത്രികള്‍,ശുദ്ധജല പ്ലാന്റുകള്‍,ഇലക്ട്രിസിറ്റി പ്ലാന്റുകള്‍ എന്നിവക്കു നേരെയാണ് അധിക ആക്രമണങ്ങളും നടന്നത്. പതിനായിരക്കണക്കിന് പേരാണ് ഇതിലൂടെ കൊല്ലപ്പെട്ടതും മരണപ്പെട്ടതും എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Related Articles