Current Date

Search
Close this search box.
Search
Close this search box.

സൗദി: സ്ത്രീകള്‍ക്ക് പുരുഷ രക്ഷകര്‍ത്താവില്ലാതെ ഒറ്റയ്ക്ക് താമസിക്കാം

റിയാദ്: ചരിത്രപരമായ തീരുമാനമവുമായി വീണ്ടും സൗദി അറേബ്യന്‍ ഭരണകൂടം. സ്ത്രീകള്‍ക്ക് രാജ്യത്ത് താമസിക്കാന്‍ ഇനി മുതല്‍ പുരുഷ രക്ഷകര്‍ത്താവിന്റെ സംരക്ഷണം വേണ്ടതില്ല. അവിവാഹിതരും, വിവാഹ മോചിതരും, വിധവകളുമായ സ്ത്രീകള്‍ക്ക് താമസിക്കുന്നതിന് അടുത്ത ബന്ധത്തിലുള്ള പുരുഷ രക്ഷകര്‍ത്താവ് കൂടെ വേണ്ടതില്ല എന്ന ഉത്തരവാണ് പുറപ്പെടുവിച്ചിരിക്കുന്നത്. രക്ഷകര്‍ത്താവോ (വലിയ്യോ) അടുത്ത രക്തബന്ധുക്കളോ കൂടെ ഇല്ലാതെ സ്ത്രീകള്‍ക്ക് രാജ്യത്ത് തനിച്ച് താമസിക്കുന്നതിന് സൗദിയില്‍ അനുമതി ഇല്ല. ഈ നിയമമാണ് പിന്‍വലിക്കാന്‍ പോകുന്നത്. ശരീഅ കോടതിയുടെ നിയമനടപടിക്രമത്തിലെ ആര്‍ട്ടിക്കിള്‍ 169 ബി നിയമമാണ് ഇപ്പോള്‍ ഭേദഗതി വരുത്തി ഇളവ് അനുവദിക്കുന്നത്. പുതിയ നിയമപ്രകാരം സ്ത്രീകള്‍ക്ക് ഇനി മുതല്‍ അവരുടെ ഇഷ്ടപ്രകാരം സ്വന്തം താമസസ്ഥലങ്ങളില്‍ ഒറ്റയ്ക്ക് താമസിക്കാന്‍ അനുമതിയുണ്ടാകും. മിഡില്‍ ഈസ്റ്റ് മോണിറ്ററാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

‘പ്രായപൂര്‍ത്തിയായ സ്ത്രീക്ക് എവിടെയാണ് താമസിക്കേണ്ടതെന്ന് തിരഞ്ഞെടുക്കാന്‍ അവകാശമുണ്ട്, ഒരു സ്ത്രീ ഒരു കുറ്റകൃത്യം ചെയ്തു എന്നതിന് തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ ഇനി മുതല്‍ സ്ത്രീയുടെ രക്ഷാധികാരിക്ക് അവള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയൂവെന്നും ഭേദഗതിയില്‍ പറയുന്നു.

മാത്രമല്ല, ഒരു സ്ത്രീയെ ജയിലിലടച്ചാല്‍, ശിക്ഷയുടെ കാലാവധി കഴിഞ്ഞാല്‍ അവളെ അവളുടെ രക്ഷാധികാരിക്ക് കൈമാറില്ല. ഒറ്റയ്ക്ക് താമസിക്കാന്‍ താല്‍പര്യമെടുക്കുന്ന പെണ്‍മക്കള്‍ക്കെതിരെ ഇനി മുതല്‍ കുടുംബങ്ങള്‍ക്ക് കേസെടുക്കാന്‍ കഴിയില്ലെന്നുംറിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles