Current Date

Search
Close this search box.
Search
Close this search box.

കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള കഫാല സൗദി നിര്‍ത്തലാക്കിയേക്കും

റിയാദ്: കുടിയേറ്റ തൊഴിലാളികള്‍ക്ക് നല്‍കി വരുന്ന സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ (കഫാല) സൗദി അറേബ്യ നിര്‍ത്തലാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഉറവിടെ വെളിപ്പെടുത്താതെ സൗദി ഗസറ്റ് ആണ് കഴിഞ്ഞ ദിവസം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വിദേശികളായ തൊഴിലാളികളെ രാജ്യത്തേക്ക് തൊഴിലിനായി കൊണ്ടുവരുമ്പോള്‍ അവരുടെ ഉത്തരവാദിത്വം സ്വദേശീയരായ തൊഴിലുടമകള്‍ക്കായിരിക്കും. ഈ വ്യവസ്ഥ ദശാബ്ദങ്ങളായി രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്.

ഇന്ത്യന്‍ ഉപഭൂഖണ്ഡം,തെക്കു കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി തൊഴിലാളികള്‍ ഇത്തരത്തില്‍ സൗദിയില്‍ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ ഈ സമ്പ്രദായത്തിന് കീഴില്‍ തൊഴിലാളികളെ ചൂഷണം ചെയ്യുകയാണെന്ന വിമര്‍ശനം നേരത്തെ തന്നെ നിലനില്‍ക്കുന്നുണ്ടായിരുന്നു. 1950 മുതല്‍ രാജ്യത്ത് കഫാല സമ്പ്രദായം നിലനില്‍ക്കുന്നുണ്ട്. ഈ നിയമത്തിനു കീഴില്‍ തൊഴിലാളികള്‍ അവരുടെ തൊഴിലുടമകളുടെ കീഴിലായിരിക്കും പ്രവര്‍ത്തിക്കേണ്ടത്. തൊഴിലാളികള്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനത്തിന് പുറത്തുപോകുന്നതിനും അനുവാദം നല്‍കേണ്ടത് ഇവരാണ്. ഇവര്‍ തൊഴിലാളികളുടെ വിസകളും നിയമപരമായ കാര്യങ്ങളും നിയന്ത്രിക്കുന്നു. ഇത്തരം നിയന്ത്രണങ്ങള്‍ വര്‍ധിപ്പിക്കുന്നത് തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഇടയാക്കുന്നു എന്നാണ് പൊതുവെയുള്ള വിമര്‍ശനം.

Related Articles