Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ സ്റ്റേറ്റിന് പിന്തുണയുണ്ടാവുമെന്ന് ആവര്‍ത്തിച്ച് സൗദി

റിയാദ്: സ്വതന്ത്ര-പരമാധികാര ഫലസ്തീന് തന്നെയാണ് തന്റെയും രാജ്യത്തിന്റെയും പിന്തുണയെന്ന് ആവര്‍ത്തിച്ച് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്. കിഴക്കന്‍ ജറൂസലേം ആസ്ഥാനമായുള്ള ജനങ്ങള്‍ക്ക് സ്വതന്ത്രാധികാരമുള്ള സ്വതന്ത്ര രാജ്യം നിലവില്‍ വരണമെന്നാണ് സൗദിയുടെ ആഗ്രഹമെന്ന് യു.എസിന്റെ നേതൃത്വത്തിലുള്ള പശ്ചിമേഷ്യന്‍ സമാധാന സമ്മേളനത്തിന് മുന്നോടിയായി സല്‍മാന്‍ രാജാവ് ഇത്തരം പ്രസ്താവന നടത്തിയത്.

ചൊവ്വാഴ്ച സൗദി സന്ദര്‍ശിക്കാനെത്തിയ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്. സൗദിയുടെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ പ്രസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Related Articles