Current Date

Search
Close this search box.
Search
Close this search box.

ഖഷോഗി: സൗദി ഓഹരിവിപണിയില്‍ നഷ്ടം

റിയാദ്: തുര്‍ക്കിയില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ കാണാതായ സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുമായി ബന്ധപ്പെട്ട് വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെ സൗദി ഓഹരി വിപണിയില്‍ തകര്‍ച്ച.

കഴിഞ്ഞ രണ്ടാം തീയതി ഖഷോഗിയുടെ തിരോധാന വാര്‍ത്തകള്‍ പുറത്തു വന്നതു മുതല്‍ ഓഹരി വിപണയില്‍ 9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഞായറാഴ്ച 7 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. 2014 ഡിസംബറിനു ശേഷം ആദ്യമായാണ് ഇത്ര വലിയ ഇടിവ് സൗദി ഓഹരി സൂചികയില്‍ രേഖപ്പെടുത്തിയത്. അന്ന് സൗദി ഓഹരി സൂചികയില്‍ കനത്ത് നഷ്ടം സംഭവിച്ചിരുന്നു. വിപണി തകര്‍ന്നടിഞ്ഞിരുന്നു.

ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ പെട്രോകെമിക്കല്‍ ഉത്പാദകരിലൊരാളായ സൗദിക്ക് എണ്ണ വിലയിലെല്ലാം ഇത് തിരിച്ചടിയാകും. രണ്ട് ഓഹരി വിപണന കേന്ദ്രങ്ങളായിരുന്നു പ്രധാനമായും സൗദിയിലുള്ളത്. അറബ് രാജ്യങ്ങളിലെ തന്നെ ഏറ്റവും വലിയ ഓഹരി വിപണിയാണിത്. ഇതിന്‍െ മുടക്കു മുതല്‍ 50 ബില്യണ്‍ ഡോളറായിരുന്നു. പിന്നീട് അത് 450 ബില്യണ്‍ ഡോളറിലെത്തിയിരിക്കുകയാണ്.

Related Articles