Current Date

Search
Close this search box.
Search
Close this search box.

ആയുധങ്ങളില്ലാതെ സൗദി കപ്പലുകള്‍ ഫ്രാന്‍സില്‍ നിന്നും മടങ്ങി

പാരിസ്: ആയുധങ്ങളില്ലാതെ സൗദി കപ്പലുകള്‍ ഫ്രാന്‍സില്‍ നിന്നും മടങ്ങിയെന്ന് ഫ്രഞ്ച് മനുഷ്യാവകാശ സംഘടന പറഞ്ഞു. സൗദിക്ക് ആയുധങ്ങള്‍ നല്‍കുന്നതിനെ ഫ്രാന്‍സിലെ നിരവധി മനുഷ്യാവകാശ സംഘടനകള്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് സൗദിയുടെ കാര്‍ഗോ കപ്പലുകള്‍ ആയുധങ്ങള്‍ കയറ്റാതെ തിരികെ മടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

ഫ്രഞ്ച് സംഘടനയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാം തവണയാണ് ഇത്തരത്തില്‍ സൗദിയുടെ ചരക്കു കപ്പല്‍ മടങ്ങുന്നതെന്നും സൗദിക്ക് ഫ്രാന്‍സ് ആയുധങ്ങള്‍ കൈമാറുന്നതിനെ എതിര്‍ക്കുമെന്നും സംഘടന ഭാരവാഹികള്‍ പറഞ്ഞു.

Related Articles