Current Date

Search
Close this search box.
Search
Close this search box.

വിനോദ പരിഷ്‌കാരത്തെ വിമര്‍ശിച്ചതിന് സൗദിയില്‍ ഷെയ്ഖ് അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യന്‍ ഭരണകൂടത്തിന്റെ വിനോദ നയങ്ങളില്‍ വരുത്തിയ പരിഷ്‌കാരങ്ങളെ വിമര്‍ശിച്ചതിന് സൗദി ഷെയ്ഖ് അബ്ദുല്‍ റഹ്മാന്‍ അല്‍ മഹ്മൂദിനെ അറസ്റ്റു ചെയ്തു. ഇമാം മുഹമ്മദ് ബിന്‍ സൗദി ഇസ്ലാമിക് സര്‍വകലാശാലയിലെ മുന്‍ ഫാക്കല്‍റ്റി മെമ്പര്‍ കൂടിയാണിദ്ദേഹം. സൗദി ജനറല്‍ അതോറിറ്റി ഓഫ് എന്റര്‍ടെയ്ന്‍മെന്റിന്റെ സമീപകാല പരിഷ്‌കാരങ്ങളെ വിമര്‍ശിച്ച് സംസാരിച്ചതിനാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. 2017 മേയില്‍ അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്കായി അവതരിപ്പിച്ച പരിപാടിയിലാണ് വിമര്‍ശനം നടത്തിയത്.

തുടര്‍ന്നാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്യുന്നതെന്നാണ് അധികൃതര്‍ അറിയിച്ചത്. അതോറിറ്റിയുടെ നടപടികള്‍ മതനിന്ദയുളവാക്കുന്നതാണെന്നും ഇത് സമൂഹത്തെ നശിപ്പിക്കുമെന്നും അതിന്റെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുവെന്നുമാണ് വീഡിയോവില്‍ ഉണ്ടായിരുന്നത്. നേരത്തെ ഉത്തൈബ ഗോത്ര നേതാവായ ഫൈസല്‍ ബന്‍ സുല്‍താന്‍ ബിന്‍ ജഹ്ജഹ് ബിന്‍ ഹുമൈദിനെയും സമാന വിഷയത്തില്‍ അറസ്റ്റു ചെയ്തിരുന്നു.

Related Articles